കാസര്‍കോട്: സാമൂഹ്യ നീതിവകുപ്പിന് കീഴില്‍ നടപ്പിലാക്കിവരുന്ന സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ കീഴില്‍ ജില്ലയില്‍ സാമൂഹ്യ നീതിവകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ശിശുസംരക്ഷണ സ്ഥാപനം ആരംഭിക്കുന്നതിന് താല്പര്യമുള്ള സദ്ധന്ന സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കുട്ടികളുടെ സംരക്ഷണ സ്ഥാപന നടത്തിപ്പില്‍ ചുരുങ്ങിയത് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 50 പെണ്‍കുട്ടികളെ താമസിപ്പിക്കുന്നതിനുള്ള സൗകര്യം സ്ഥാപനത്തില്‍ ഉണ്ടായിരിക്കണം. അപേക്ഷയോടൊപ്പം കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഭരണറിപ്പോര്‍ട്ട്, ഓഡിറ്റ് റിപ്പോര്‍ട്ട് എന്നിവ സമര്‍പ്പിക്കണം.
തെരഞ്ഞെടുക്കപ്പെടുന്ന സന്നദ്ധ സംഘടനകള്‍ക്ക് 2014 ലെ സംയോജിത ശിശുസംരക്ഷണ പദ്ധതി മാര്‍ഗനിര്‍ദ്ദേശപ്രകാരമുള്ള ധനസഹായം സാമൂഹ്യ നീതിവകുപ്പില്നിന്നും അനുവദിക്കും. താല്പര്യമുള്ളവര് അപേക്ഷ അനുബന്ധരേഖകള്‍ സഹിതം സാമൂഹ്യ നീതിഡയറക്ടര്, സംയോജിത ശിശുസംരക്ഷണ പദ്ധതി ഓഫീസ്, പ്രിസ ഹെഡ്ക്വാര്‍ട്ടേഴ്സിനു എതിര്‍വശം, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തില്‍ 19ന് മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും കാസര്‍ഗോഡ് സിവില്‍സ്റ്റേഷനിലെ ജില്ലാശിശുസംരക്ഷണയൂണിറ്റ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04994 256990
പ്രതികരിക്കാൻ ഇവിടെ എഴുതുക: