കാഞ്ഞങ്ങാട്: നെല്‍കൃഷിയെ പ്രതികൂലമായി ബാധിക്കുന്ന വണ്ടുകളുടെ ആക്രമണം ജില്ലയില്‍ വ്യാപകമാകുന്നു. ഉമ നെല്‍വിത്തിറക്കിയ പാടങ്ങളിലാണ് കര്‍ഷകര്‍ക്ക് ദുരിതമായി നീല വണ്ടിന്റെ അക്രമം. കാഞ്ഞങ്ങാട്, മഞ്ചേശ്വരം, പെരിയ, ചെറുവത്തൂര്‍ പ്രദേശങ്ങളിലാണ് നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങിയ അവസ്ഥയിലുള്ളത്. പ്രതിരോധിക്കാന്‍ ജൈവരീതിയിലുള്ള മരുന്നുകള്‍ തളിച്ചെങ്കിലും ഒരു മാറ്റവുമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഉമ നെല്ലിന് മാത്രമേ വണ്ടിന്റെ അക്രമണം ഉണ്ടാകുന്നു. ഉമ നെല്‍കൃഷി ചെയ്യുന്ന പാടത്തിന് സമീപത്തുള്ള വേറെ ഇനത്തില്‍പ്പെട്ട നെല്‍ച്ചെടികള്‍ക്ക് വണ്ടിന്റെ അക്രമം ഉണ്ടാകുന്നില്ല. കാഞ്ഞങ്ങാട്, കാരാട്ട് വയല്‍ പാടശേഖരത്ത് ഏക്കര്‍ കണക്കിന് നെല്‍കൃഷിയാണ് നീലവണ്ടിന്റെ അക്രമണം മൂലം നശിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കാരാട്ട് വയല്‍ പാടശേഖര സമിതി ഉമ നെല്‍കൃഷി ചെയ്യുന്നത്. രണ്ടു മാസം പ്രായമായ തൈകള്‍ക്കാണ് കീടബാധയുണ്ടായിരിക്കുന്നത്. വണ്ടിനൊപ്പം പുഴുക്കളും നെല്ലില്‍ നിന്ന് ഹരിതകം ഊറ്റിക്കുടിക്കുന്നതിനാലാണ് തൈകള്‍ ഉണങ്ങുന്നത്.
കാര്‍ഷിക കര്‍മ്മ സേനയിലെ അംഗങ്ങളായ രാജ് മോഹന്‍ ഐങ്ങോത്ത്, മനോജ് മടിക്കൈ എന്നിവരുടെ 50 സെന്റ് ഭൂമിയിലെ കൃഷിയും, ശ്രീനിവാസന്റെ രണ്ടര ഏക്കറിലും, ഗണേശന്യമുന എന്നിവരുടെ ഒന്നര ഏക്കര്‍ കൃഷിയുമാണ് ഈ വണ്ടിന്റെ അക്രമണത്താല്‍ നശിച്ചത്. കൃഷി ഓഫീസര്‍ ദിനേശന്, കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞന് ഡോ.ശ്രീകുമാര്‍ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം മണ്ണെണ്ണയും സോപ്പ് ലായനിയും ചേര്‍ത്ത മിശ്രിതം തളിച്ചെങ്കിലും വലിയ ഗുണമൊന്നും ഉണ്ടായില്ലെന്നാണ് കര്‍ഷകര്‍ പറയുന്നു. ഉയര്‍ന്ന താപനില, ഉയര്‍ന്ന ഈര്‍പ്പം എന്നീ സാഹചര്യങ്ങളിലാണ് നീലവണ്ടിന്റെ വംശവര്‍ദ്ധനവ് ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: