ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ ജനപ്രീതിയില്‍ 10 പോയിന്റ് ഇടിവ് സംഭവിച്ചെന്ന് സര്‍വേ റിപ്പോര്‍ട്ട്. ജര്‍മനിയിലെ മുന്‍നിര ചാനലായ എആര്‍ഡി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. സെപ്റ്റബറില്‍ 24ന് ജര്‍മനിയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മെര്‍ക്കലിന്റെ ജനപ്രീതിയ്ല്‍ ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന വാര്‍ത്ത പുറത്ത് വരുന്നത്.
മെര്‍ക്കലിന്റെ ജനപ്രീതി ഇടിയുന്നതിനൊത്ത് ചാന്‍സലര്‍ മുഖ്യഎതിരാളി മാര്‍കെസ് സ്‌കൂള്‍സെയുടെ ജനപിന്തുണ കൂടുന്നില്ലായെന്നത് സിഡിയുവിന് ആശ്വാസമാണ്. 59% ശതമാനം വോട്ടര്‍മാരാണ് മെര്‍ക്കലിനെ പിന്തുണയ്‌ക്കുന്നത്.
അതേസമയം, സ്‌കൂള്‍സെയ്‌ക്ക് 33 ശതമാനം പേരുടെ പിന്തുണ മാത്രമേയുള്ളൂ. നാലാംവട്ടം ജനവിധി തേടുന്ന മെര്‍ക്കല്‍ അടുത്ത ഊഴവും ജര്‍മന്‍ ചാന്‍സലറാകാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
















