ന്യൂദല്‍ഹി: രാജ്യത്തെ ദേശീയപാതകളില്‍ 20,652 കിലോമീറ്റര്‍ ദൂരത്തിലുള്ള 314 സ്ട്രെച്ചുകളില്‍ ടോള്‍ പിരിവ് നടക്കുന്നുണ്ട്. ഇതിലൂടെ ഈ സാമ്പത്തിക വര്‍ഷം ജൂണ്‍ 30 വരെ 2199.97 കോടി രൂപ പിരിച്ചെടുത്തതായി കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത, ഷിപ്പിങ്ങ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന് ലോക്സഭയില്‍ അറിയിച്ചു.
ഏറ്റവുമധികം ടോള്‍ പിരിവ് നടന്നത് ഉത്തര്‍പ്രദേശിലാണ്; 321.3 കോടി രൂപ. ഗുജറാത്തില്‍ 318.65 കോടി രൂപയും രാജസ്ഥാനില്‍ 317.57 കോടി രൂപയും തമിഴ്നാട്ടില്‍ 209.32 കോടി രൂപയും ടോളായി പിരിച്ചെടുത്തു. കേരളത്തില്‍ ഇക്കാലയളവില്‍ 1.14 കോടി രൂപയാണ് ദേശീയ പാതകളിലെ ടോള്‍ പിരിവില്‍ നിന്ന് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: