മാനന്തവാടി: സുലിലിന്റെ കൊലപാതകം കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളുടെ തെളിവെടുപ്പ് പൂര്‍ത്തിയായി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ വീണ്ടും ജയിലിലടച്ചു. സുലിന്റെ കാമുകി ബിനി മധു ഒന്നാം പ്രതിയായി ആണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശി സുലിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാമുകി ബിനി മധുവടക്കം. നാല് പേരാണ് റിമാന്റില്‍ കഴിഞ്ഞിരുന്നത്. തെളിവെടുപ്പിനായി നാല് ദിവസത്തേക്കായിരുന്നു കോടതി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. സുലിലില്‍ നിന്നും മുപ്പത്തി അഞ്ച് ലക്ഷം രൂപ ബിനി മധു കൈക്കലാക്കിയതായി പോലീസ് കണ്ടെത്തി. ബാങ്ക് രേഖകള്‍ പരിശോധന നടത്തുകയും ബിനി മധുവിനെ ബാങ്കുകളിലെത്തിച്ച് തെളിവെടുപ്പും നടത്തി. അതേസമയം കുറ്റങ്ങളെല്ലാം നിഷേധിക്കുകയാണ് ഒന്നാം പ്രതിയായ ബിനി മധു.
പോലീസിന്റെ ചോദ്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറുകയായിരുന്നു ബിനി. ബിനിക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള അടുപ്പമാണ് ചോദ്യം ചെയ്തപ്പോള്‍ കുറ്റം നിഷേധിക്കാന്‍ കാരണമെന്ന് ആരോപണമുണ്ട്. അതെസമയം സുലിലിനെ ഇല്ലാതാക്കാന്‍ ബിനി ക്വട്ടേഷന്‍ നല്‍കുകയായിരുന്നു എന്ന് മറ്റ് മൂന്ന് പ്രതികളും പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയും ചെയ്തു. ഇതിനായി വേലക്കാരിയായ അമ്മു അറുപതിനായിരം രൂപയും ജയന് മുപ്പതിനായിരം രൂപയും, കാവലന് പതിനായിരം രൂപയും ബിനി നല്‍കിയതായും പ്രതികള്‍ പോലീസില്‍ സമ്മതിക്കുകയുണ്ടായി. മൊത്തം രണ്ട് ലക്ഷം രൂപക്കായിരുന്നു ക്വട്ടേഷന്‍. ഒന്നാം പ്രതിയായ ബിനിക്കും മുന്നാം പ്രതിയായ ജയനും വേണ്ടി അഡ്വ. ജയന് ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി ജാമ്യം തള്ളുകയായിരുന്നു.
2016 സെപ്റ്റംബര്‍ 25നാണ് കൊയിലേരി ഊര്‍പ്പള്ളി കമ്പനി പുഴയില്‍ സുലിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് കേസ് കൈകാര്യം ചെയ്ത പോലീസ് മുങ്ങിമരണമാണെന്ന നിഗമനത്തിലെത്തിയ കേസാണ് ഇന്നിപ്പോള്‍ കൊലപാതകമാണെന്ന് തെളിഞ്ഞതും നാല് പ്രതികള്‍ അറസ്റ്റിലായതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: