മലപ്പുറം: അവയവദാനത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തില്‍ എത്തിക്കുന്നതിന് കെഎസ്ആര്‍ടിസി മലപ്പുറം, കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ്, ഐഎംഎ എന്നിവയുമായി സഹകരിച്ച് പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫ ആശുപത്രി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
12ന് രാവിലെ 7.30ന് ‘അവയവ ദാനത്തിനായ് ആനവണ്ടിയില്‍ ഒരു സന്ദേശയാത്ര’ ആരംഭിക്കും. മലപ്പുറം, പെരിന്തല്‍മണ്ണ, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട്, മേലാറ്റൂര്‍, വണ്ടൂര്‍, നിലമ്പൂര്‍, മഞ്ചേരി തുടങ്ങിയ തുടങ്ങിയ സ്ഥലങ്ങളിലൂടെ സന്ദേശയാത്ര കടന്നുപോകും. ബോധവല്‍ക്കരണ ഡോക്യുമെന്ററി പ്രദര്‍ശനം, അവയവദാന സമ്മതപത്രം, ലഘുലേഖ വിതരണം എന്നിവയും യാത്രയില്‍ ഉണ്ട്. യാത്ര പി. ഉബൈദുള്ള എംഎല്‍എ ഫഌഗ് ഓഫ് ചെയ്യും.
27ന് രാവിലെ 9 മുതല്‍ കെഎന്ഒഎസും, ഐഎംഎയുമായി സഹകരിച്ച് കിംസ് അല്‍ഷിഫ ആശുപത്രിയില്‍ മസ്തിഷ്ക മരണം അവയവദാനം എന്നീ വിഷയങ്ങളില്‍ ശില്പശാല നടത്തും. ഡിഎംഒ ഡോ. സക്കീന ഉദ്ഘാടനം നിര്‍വ്വഹിക്കും. മലപ്പുറം, പാലക്കാട് ജില്ലകളിലെ ഡോക്ടര്‍മാര്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ കിംസ് അല്‍ഷിഫ വൈസ് ചെയര്മാന് പി. ഉണ്ണീന്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. റിയാസ്ഖാന്, ഡോ. വി.എം. ഗണേശന്, ഡോ. നൗഷാദ് ബാബു, സത്യ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: