താനൂര്‍: മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഏറെ സഹായകമായി താനൂരില്‍ പോളിടെക്നിക്ക് അനുവദിച്ചു. താനൂര്‍ ഫിഷറീസ് ടെക്നിക്കല്‍ ഹയര്‍സെക്കന്ററി സ്കൂളിനോടനുബന്ധിച്ചാണ് പോളിടെക്നിക്ക് സ്ഥാപിക്കുകയെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, വി. അബ്ദുറഹിമാന് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്കി.
പതിനായിരത്തോളം മത്സ്യതൊഴിലാളി കുടുംബങ്ങള്‍ താമസിക്കുന്ന താനൂര്‍ തീരദേശത്ത് ഒരു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അനിവാര്യത ചൂണ്ടിക്കാട്ടിയായിരുന്നു എംഎല്‍എയുടെ സബ്മിഷന്. കഴിവും പ്രാപ്തിയുമുള്ള തീരദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠന ആവശ്യങ്ങള്‍ക്കായി മറ്റു സ്ഥലങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും എംഎല്‍എ പറഞ്ഞു.
കൂടാതെ മത്സ്യതൊഴിലാളികളുടെ മക്കള്‍ക്കായി എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം, പിഎസ്സി പരീക്ഷാ പരിശീലനം, കരിയര്‍ ഗൈഡന്‍സ് എന്നിവയും ഇതോടൊപ്പം നടപ്പാക്കി വരുന്നുണ്ടെന്നും ഫിഷറീസ് വകുപ്പ് മന്ത്രി മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: