പന്തളം: സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്ത്തവരെന്നു പറഞ്ഞ് പാര്‍ട്ടി നല്കിയ ലിസ്റ്റനുസരിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യാന്‍ തയ്യാറാകാഞ്ഞതാണ് പന്തളം സിഐ ആര്. സുരേഷിന്റെ സ്പെന്‍ഷനു പിന്നിലെന്നു സൂചന. കൊലപാതകമുള്‍പ്പെടെ നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കി മികവു തെളിയിച്ചതിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ ഉദ്യോഗസ്ഥനാണ് ആര്.സുരേഷ്.
ജൂലൈ 28ന് അര്‍ദ്ധരാത്രിയോടെയാണ് കുരമ്പാല ലോക്കല്‍ കമ്മിറ്റി ഓഫീസായ ടി.എസ്. രാഘവന്‍പിള്ള സ്മാരക മന്ദിരത്തിനു നേരെ ആകമണമുണ്ടായത്. ഇതിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നു തെറ്റിദ്ധരിപ്പിക്കാന്‍ നിരോധനാജ്ഞ അവഗണിച്ച് സിപിഎം പ്രകടനവും നടത്തിയിരുന്നു. സിപിഎം ജില്ലാക്കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തില്‍ കള്ളക്കേസില്‍ കുടുക്കാനുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ലിസ്റ്റും പോലീസിനു നല്‍കിയിരുന്നു.
ഇവരെ ഹാജരാക്കണം എന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് 1നു വൈകിട്ട് രണ്ടു സംഘപരിവാര്‍ പ്രവര്‍ത്തകരെ പോലീസ് സ്റ്റേഷനില്‍ പിടിച്ചുവച്ചെങ്കിലും കേസുമായി ബന്ധമില്ലാത്തതിനാല്‍ സിഐ ഇടപെട്ട് ഇവരെ മോചിപ്പിക്കുകയും അന്വേഷണം മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. യഥാര്‍ത്ഥ പ്രതികളായ സിപിഎമ്മിന്റെ പ്രമുഖ പ്രവര്‍ത്തകര്‍ കുടുങ്ങുമെന്നായതോടെയാണ് പാര്‍ട്ടി ഇടപെട്ട് സിഐയെ സസ്പെന്‍ഡു ചെയ്തതെന്നും അറിയുന്നു.
ഓഫീസിന് കാര്യമായ നാശനഷ്ടം വരാതെ അക്രമം നടന്നതായി വരുത്തിത്തീര്ക്കുകമാത്രമാണ് സിപിഎംകാര്‍ കുരമ്പാലയില്ചെയ്തതെന്ന്അന്നേ ആക്ഷേപം ഉണ്ടായിരുന്നു. പഴയ നോട്ടീസുകള്‍ കത്തിക്കുകയും കസേരകള്‍ മറിച്ചിടുകയും മാത്രമാണ് ചെയ്തത്. അവിടെ സൂക്ഷിച്ചിരുന്ന കണക്കുകളോ മറ്റെന്തെങ്കിലും രേഖകളോ നഷ്ടപ്പെട്ടുമില്ല. ഓഫീസില്‍ സ്ഥാപിച്ചിരുന്ന ഇഎംഎസ്, റ്റി.എസ്. രാഘവന്‍പിള്ള എന്നിവരുടെ ഫോട്ടോകള്‍ക്ക് കേടു വരുത്താതിരുന്നതും അക്രമം സിപിഎം നേതൃത്വത്തിന്റെ നാടകമാണെന്ന് സാധാരണ പ്രവര്‍ത്തകര്‍ക്കും തിരിച്ചറിയാന്‍ ഇടയാക്കി. ഇതോടെയാണ് സിപിഎമ്മിന്റെ കള്ളി പുറത്തായത്.
റ്റി.എസ്. രാഘവന്‍പിള്ളയുടെ മകന് ജ്യോതി കുമാറിനെ തഴഞ്ഞ് ബി. പ്രദീപിനെ സെക്രട്ടറി ആക്കിയതാണ് സംഭവത്തിനു പിന്നിലെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നു. സംഭവം പുറത്തറിഞ്ഞാല്‍ പാര്‍ട്ടിക്കുണ്ടാകുന്ന നാണക്കേടൊഴിവാക്കാനാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മേല്‍ കെട്ടിവെച്ചതെന്നുമാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം. ഇതിനു കൂട്ടുനില്‍ക്കാഞ്ഞതാണ് മികച്ച ഉദ്യോഗസ്ഥനെന്നു പേരെടുത്ത ആര്. സുരേഷിനെ പാര്‍ട്ടിക്ക് അനഭിമതനാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: