Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വൈദ്യുതി കണക്ഷന്‍ വൈകുന്നു കോന്നി ഇക്കോ ടൂറിസത്തിലെ പേപ്പര്‍ നിര്‍മ്മാണ യൂണിറ്റ് പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2017, 08:08 pm IST
in Pathanamthitta

പത്തനംതിട്ട: കോന്നി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ ആനപ്പിണ്ടത്തില്‍ നിന്നും പേപ്പര്‍ നിര്‍മ്മിക്കുന്ന യൂണിറ്റിന്റെ പ്രവര്‍ത്തനം വൈകുന്നു. വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതാണ് പദ്ധതിയെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് വൈദ്യുതി വിഭാഗത്തിന്റെ അനാസ്ഥയാണ് പ്രശ്‌നത്തിനു കാരണമായി വനംവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.

പേപ്പര്‍ നിര്‍മ്മാണ യൂണിറ്റിനായി ആനത്താവള പരിസരത്ത് പുതിയകെട്ടിടം നിര്‍മ്മിച്ചിട്ട് ഒരു വര്‍ഷത്തിലേറെ ആയി. ഇതിന്റെ വൈദ്യുതീകരണ ജോലികള്‍ക്കായി പൊതുമരാമത്ത് വകുപ്പില്‍ രണ്ടു ലക്ഷം രൂപയോളം അന്ന് അടയ്‌ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ യാതൊരു നടപടികളും ഉണ്ടായിട്ടില്ല. ഇക്കോ ടൂറിസം പദ്ധതിയോടനുബന്ധിച്ച് എട്ടു വര്‍ഷം മുന്‍പാണ് ആനപ്പിണ്ടം സംസ്‌ക്കരിച്ച് പേപ്പര്‍ നിര്‍മ്മിക്കുന്ന യൂണിറ്റ് ആരംഭിച്ചത്. റേഞ്ച് ഓഫീസറുടെ ക്വാര്‍ട്ടേഴ്‌സ് ആയിരുന്ന പഴയകെട്ടിടത്തിലായിരുന്നു തുടക്കം.

പിന്നീട് പുതിയ കെട്ടിടം നിര്‍മ്മിച്ച് പദ്ധതി ഇവിടേക്ക് മാറ്റിസ്ഥാപിച്ചു. എന്നാല്‍ വൈദ്യുതി ലഭിക്കാത്തതോടെ പ്രവര്‍ത്തനം അനിശ്ചിതമായി നീളുന്നു. ആനത്താവള പരിസരത്ത് പാരിസ്ഥിതിക പ്രശ്‌നം ഒഴിവാക്കാനും കൂടിയാണ് പേപ്പര്‍ നിര്‍മാണം തുടങ്ങിയത്. ഇത് നിലച്ചതോടെ ആനപ്പിണ്ടം കെട്ടികിടക്കാനും തുടങ്ങി.

പ്ലാന്റ് സ്ഥാപിച്ച് തുടക്കത്തില്‍ സര്‍ക്കാര്‍ ഫയലുകള്‍ക്കാവശ്യമായ കാര്‍ഡ്‌ബോര്‍ഡുകളാണ് നിര്‍മ്മിച്ചിരുന്നത്. ആനപ്പിണ്ടവും പഴയ പേപ്പറും അരച്ചെടുക്കുന്ന മിശ്രിതം ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം. തുടക്കത്തില്‍ കാര്‍ഡ്‌ബോര്‍ഡുകളും പിന്നീട് കാരിബാഗുകളും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായുള്ള പേപ്പറുകളും നിര്‍മിക്കാന്‍ ലക്ഷ്യമിട്ടിരുന്നു. ആനത്താവളത്തില്‍ വില്‍ക്കാനായി കാരിബാഗുകള്‍ നിര്‍മിക്കാനും ലക്ഷ്യമിട്ടിരുന്നു.

മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേരെ പരിശീലിപ്പിച്ച് പ്രവര്‍ത്തനവും നടന്നുവരുന്നതിനിടെ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം സാംസ്‌കാരിക വകുപ്പിന്റെ പൈതൃക മ്യൂസിയത്തിനായി വിട്ടു നല്കി. ഇതിനു പിന്‍ഭാഗത്തായി പുതിയ കെട്ടിടം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു നിര്‍മിച്ചു പേപ്പര്‍ നിര്‍മ്മാണ യൂണിറ്റിനായി കൈമാറിയെങ്കിലും തുടര്‍ പ്രവര്‍ത്തനം സര്‍ക്കാര്‍ മാറിയതോടെ തടസപ്പെടുകയായിരുന്നു. പേപ്പര്‍ നിര്‍മാണ യൂണിറ്റ് തുടങ്ങിയശേഷം വനംവകുപ്പിന്റെ വിവിധ ഓഫീസുകളിലേക്ക് ആവശ്യമായ ഫയലുകള്‍ ഇവിടെയാണ് തയാറാക്കിയിരുന്നത്.

പരിശീലനം നേടിയ നാലുജീവനക്കാര്‍ ഇക്കോ ടൂറിസം കേന്ദ്രത്തില്‍ തന്നെ തുടരുകയാണ്. ആനത്താവളത്തില്‍ എത്തുന്നവര്‍ക്ക് പേപ്പര്‍ നിര്‍മാണം കാണുന്നതിനുള്ള അവസരവും നേരത്തെ ഒരുക്കിയിരുന്നു.

പേപ്പര്‍ നിര്‍മാണത്തിനായി ഉപയോഗിക്കാതെ വന്നതോടെ ആനപ്പിണ്ടം കെട്ടി കിടന്ന് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇടയാകുന്നതായും പരാതിഉയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ജനമനസ് അട്ടിമറിക്കാന്‍ ശീര്‍ഷാസനം മതിയാവില്ല

Main Article

മഹാത്മാ ജ്യോതിറാവു ഫുലെ: ഭരതത്തിന്റെ മാര്‍ഗദീപം

Editorial

നാരീശക്തിയുടെ നവയുഗം

Kerala

ശബരിമല സ്വർണ്ണ പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ; ഡ്രൈവറുടെ മൊഴിയെടുത്തു

Astrology

പരിവർത്തനങ്ങളും ആരോഗ്യ ജാഗ്രതയും; കർക്കിടകം രാശിക്കാരുടെ വിഷുഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

അധ്യാപകരും ജീവനക്കാരും വൻ പണിമുടക്കിന്: ലോസ് ആഞ്ചലസ്  നഗരത്തിൽ വിദ്യാഭ്യാസ മേഖല സ്തംഭനത്തിലേക്ക്

‘ദീപികയ്‌ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍, ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല’- ഷോണ്‍ ജോര്‍ജ്

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം തലയ്‌ക്കേറ്റ പരിക്ക്, കുട്ടി മരിച്ചു കിടന്ന സ്ഥലത്ത് എങ്ങനെയെത്തി എന്ന് ദുരൂഹത, അന്വേഷണം

കർമ്മവിജയവും വിവേകപൂർണ്ണമായ ഇടപെടലുകളും; മിഥുനം രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.