മുള്ളേരിയ: ഗാഡിഗുഡ്ഡ സമീപത്തെ മൊട്ടകുഞ്ജ ശ്രീ വയനാട്ട് കുലവന് ക്ഷേത്രത്തില്‍ നടക്കുന്ന ദൈവം കെട്ട് മഹോത്സവത്തിന്റ ഭാഗമായി ഒരു ദിവസത്തെ പ്രശ്ന ചിന്തയും ജനറല്‍ ബോഡി യോഗവും ക്ഷേത്ര പരിസരത്ത് നടന്നു. കുണ്ടാര്‍ രവീശ തന്ത്രി യോഗം ഉല്‍ഘാടനം ചെയ്തു. ക്ഷേത്ര ട്രസ്റ്റി എം.സഞ്ജീവ ഷെട്ടി അധ്യക്ഷത വഹിച്ചു. പൊടിപ്പള്ള ശ്രീ ചീരുംബാ ഭഗവതി ക്ഷേത്രത്തിലെ അമ്പാടി കാര്‍ണവരുടെ നേതൃത്വത്തില്‍ ആചാര സ്ഥാനികര്‍, ഭരണ സമിതി ഭാരവാഹികള്‍, പാലക്കുന്നു, പിലിക്കുന്നു ക്ഷേത്ര ആചാര സ്ഥാനികര്‍, ഭരണ സമിതി ഭാരവാഹികള്‍, മൊട്ടകുഞ്ജ തറവാട് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ, സന്നദ്ധ സംഘടന പ്രതിനിധികള്‍, മഹിളാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ദൈവം കെട്ട് മഹോത്സവത്തിന്റെ നടത്തിപ്പിനായി അഘോഷ കമ്മറ്റി, വിവിധ സബ് കമ്മിറ്റികളും തിരെഞ്ഞെടുത്തു. ദൈവം കെട്ട് മഹോത്സവം എപ്രില്‍ 29, 30, മെയ് 1 എന്നീ തിയതികളില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: