തിരുവല്ല: മണിമലയാര്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നദീ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പദ്ധതി പുല്ലംപ്ലാവില്‍ കടവില്‍ മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്തു.
നദിയിലേക്ക് വളര്‍ന്നു നില്ക്കുന്ന മരക്കൊമ്പുകള്‍ വെട്ടിയും മാലിന്യങ്ങള്‍ നീക്കിയുമുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നത്. ജനകീയ പങ്കാളിത്തത്തോടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകളാണ് നേതൃത്വം നല്‍കുന്നത്. മണിമലയാറിന്റെ കൈവഴിയായ കദളിമംഗലം മുതല്‍ ഓട്ടാഫീസ് കടവുവരെയുള്ള ഭാഗം ആദ്യഘട്ടത്തില്‍ മാലിന്യമുക്തമാക്കും.
തിരുവല്ല നഗരസഭയുടെയും നെടുമ്പ്രം, കുറ്റൂര്‍ പഞ്ചായത്തുകളുടെ സഹകരണവും പ്രവര്‍ത്തനങ്ങള്‍ക്കുണ്ട്. വരുംദിവസങ്ങളിലും ശുചീകരണം തുടരും. തിരുവല്ല നഗരസഭാംഗങ്ങളായ ആര്.ജയകുമാര്‍, മനോജ് കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ സി.ജി.കുഞ്ഞുമോന്, സൂസന് ജോര്‍ജ്, ഹരികൃഷ്ണന്, ചാക്കോ ചെറിയാന്, ചലച്ചിത്ര സംവിധായകന് ബാബു തിരുവല്ല, മണിമലയാര്‍ സംരക്ഷണ സമിതി പ്രവര്‍ത്തകരായ കെ.ദിനേശ്, സുരേഷ് ഓടയ്ക്കല്‍,എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: