കാസര്‍കോട്: ചെറുഗോളി അമ്പാര് നിവാസികള്‍ക്ക് തോട് കടക്കണമെങ്കില്‍ ഇപ്പോഴും ആശ്രയം ‘വൈദ്യുതി തൂണുകള്‍’. പഴയപാലം പൊളിച്ചുമാറ്റി എട്ട് മാസം പിന്നിട്ടിട്ടും പുതിയ പാലം യാഥാര്‍ത്ഥ്യമായിട്ടില്ല. ഇതോടെ മംഗല്പാടി പഞ്ചായത്തിലെ ഉപ്പള ചെറുഗോളി അമ്പാര് നിവാസികള്‍ ദുരിതത്തിലാണ്. നിലവില്‍ പഴയ വൈദ്യുതി തൂണുകള്‍ കുറുകെ വെച്ച് സ്ഥാപിച്ച പാലമാണ് ഇവിടുത്തുകാര്‍ ആശ്രയിക്കുന്നത്. മംഗല്പാടി പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ചെലവില്‍ പാലം പുതുക്കിപ്പണിയാന്‍ തീരുമാനിച്ചിരുന്നു.
പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആറ് വൈദ്യുതി തൂണുകള്‍ പാകിയാണ് ഇവിടേക്ക് താല്‍ക്കാലിക പാലം നിര്‍മ്മിച്ചിട്ടുള്ളത്. ഇതില്‍ കൂടെ ഇരുചക്രവാഹനങ്ങളും ഓട്ടോ റിക്ഷകളും കടന്നു പോകുന്നുണ്ട്. സ്കൂള്‍ കുട്ടികളെ കൊണ്ടു പോകുന്ന നിരവധി ഓട്ടോറിക്ഷകള്‍ ദിവസവും ഇതുവഴി കടന്നുപോകുന്നുണ്ട്. പാലത്തിനടിയിലൂടെ ശക്തമായ മഴവെള്ള പാച്ചിലുള്ളതിനാല്‍ പ്രദേശത്തുകാര്‍ ഭീതിയിലാണ്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ തൂണുകളില്‍ നിന്ന് സിമന്റുകള്‍ ഇളകി വീഴുന്നതായി നാട്ടുകാര്‍ പറയുന്നു.
300ല്‍ പരം വീടുകള്‍ ഈ ഭാഗത്തുണ്ട് ഇവരില്‍ ഭൂരിഭാഗവും ഈ പാലത്തിലൂടെയാണ് യാത്ര ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: