കാസര്‍കോട്: സുപ്രീം കോടതി വിധിയും സര്‍ക്കാര്‍ തീരുമാനങ്ങളും നടപ്പാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ദുരിതബാധിതര്‍ കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. അതിര്‍ത്തിയുടെ പേരില്‍ പിന്തള്ളപ്പെട്ട ദുരിതബാധിതരുടെ അമ്മമാര്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ അഗ്നിക്കിരയാക്കിക്കൊണ്ട് ഉദ്ഘാടനം മാര്‍ച്ച് ചെയ്തു.
മുഴുവന്‍ ദുരിതബാധിതര്‍ക്കും സാമ്പത്തിക സഹായം നല്‍കുക, കടങ്ങള്‍ എഴുതിതള്ളുക, മെഡിക്കല്‍ കേമ്പില്‍ പരിരോധിച്ച് പട്ടിക തയ്യാറാക്കുമ്പോള്‍ അതിര്‍ത്തി ബാധകമാക്കരുത്, റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആയി പുന:സ്ഥാപിക്കുക, ട്രിബ്യുണല്‍ സ്ഥാപിക്കുക, പുനരധിവാസം നടത്തുക, ബഡ്സ് സ്കൂളുള്‍ മെച്ചപ്പെടുത്തുക, ഗോഡൗണുകളിലെ എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്ത് നിര്‍വീര്യമാക്കുക, നെഞ്ചംപറമ്പിലെ കിണറിലിട്ട എന്‍ഡോസള്‍ഫാന്‍ തിരിച്ചെടുക്കുക, കുടുംബത്തിലെ ഒരംഗത്തിന് ജോലി നല്‍കുക, എന്നീ ആവശ്യങ്ങളാണ് നൂറുക്കണക്കിന് ദുരിതബാധിതര്‍ മാര്‍ച്ച് നടത്തിയത്.
മുനീസ അമ്പലത്തറ, നാരായണന് പേരിയ, പി.മുരളിധരന്, ഹരി ചക്കരക്കല്ല്, പ്രേമചന്ദ്രന് ചോമ്പാല, വിനോദ് പയ്യന്നൂര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്, അബ്ദുള്‍ കാദര്‍ ചട്ടഞ്ചാല്‍ എന്നിവര്‍ സംസാരിച്ചു. കെ.ടി. ബിന്ദുമോള്‍, മിസിരിയ ബി, ഗീതജോണി, ജമീല.എം.പി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: