തൃക്കരിപ്പൂര്‍: ഏബിവിപി ജില്ലാ സമിതി അംഗവും തൃക്കരിപ്പൂര്‍ നഗരകാര്യവാഹുമായ സുന്ദര്‍ശന്‍ നേരെ നടന്ന അക്രമണത്തില്‍ പ്രതിഷേധിച്ച് തൃക്കരിപ്പുരില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ടി.വി.ഷിബിന്‍, ഏ.രാജിവന്, കെ.ഭവിത്ത്, എം.വിജേഷ് എന്നിവര്‍ നേതൃത്വം നല്കി. രാഗി ധരിച്ചെത്തിയതിന്റെ പേരില്‍ റിയാസിന്റെ നേതൃത്യത്തിലുള്ളഒരു സംഘം എംഎസ്എഫുകാര്‍ സുന്ദര്ശനെ അക്രമിച്ചത്. റിയാസിനെ ചന്തേര പോലീസ് കസ്റ്റഡിലെടുത്തു. ഇന്ന് രാവിലെ ജുവല്‍ കോടതിയില്‍ ഹാജാരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: