കരുവാരകുണ്ട്: ജലനിധി പദ്ധതി വഴിലഭിക്കുന്നത് മലിനജലം. ദുര്‍ഗന്ധത്തോടെ കറുപ്പുനിറത്തിലുള്ള കൊഴുത്ത ദ്രാവകമാണ് ടാപ്പു തുറന്നാല്‍ ലഭിക്കുന്നതെന്ന് ഗുണഭോക്താക്കള്‍ പരാതിപ്പെടുന്നു.
കുട്ടത്തി മുക്കട്ട, അമ്പലക്കുന്ന് ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം വിതരണം നടത്തിയ ജലനിധി വെള്ളത്തിലാണ് മാലിന്യം അടിഞ്ഞുകൂടിയത്. ആരോഗ്യവകുപ്പിന് ജനങ്ങള്‍ നല്കിയ പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. വെള്ളം ശുദ്ധീകരിക്കാതെ ഒലിപുഴയില് നിന്ന് നേരിട്ട് ടാങ്കിലേക്ക് പമ്പു ചെയ്യുകയായിരുന്നുവെന്ന് പമ്പ്ഹൗസിലെ തൊഴിലാളി ഹെല്‍ത്ത് ഇന്‍സ്പെക്ടറെ അറിയിച്ചു.
രണ്ടു വര്‍ഷത്തോളമായി മലിനജലമാണ് ആയിരക്കണക്കിനാളുകളെ ജലനിധി വകുപ്പധികൃതര്‍ കുടിപ്പിച്ചു കൊണ്ടിരുന്നതെന്നും മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ഇവര്‍ ചെയ്തിരിക്കുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. കരുവാരകുണ്ടിലെ ജലനിധി പദ്ധതിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പമ്പ് ഹൗസുകളും അടച്ചു പൂട്ടാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: