പൊയിനാച്ചി: പൊയിനാച്ചി പറമ്പ് ബിവറേജ് ഔട്ട് ലെറ്റിനെതിരെ ജനകീയ കര്‍മ്മ സമിതി, രാപ്പകല്‍ സമരത്തിന് മുന്നോടിയായി നടത്തിയ പ്രതിഷേധറാലി അധികാരികള്‍ക്ക് താക്കീതായി.
തുടര്‍ന്ന് നടന്ന അനിശ്ചിതകാല രാപ്പകല്‍ സമരത്തിന്റെ ഉദ്ഘാടനം ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. നാട്ടുകാരുടെ പ്രതിഷേധം മറികടന്ന് ഔട്ട് ലെറ്റ് സ്ഥാപിക്കാനുള്ള നീക്കം അധികൃതര്‍ ഉപേക്ഷിക്കണമെന്നും സമരസമിതിക്ക് വേണ്ടുന്ന പിന്തുണ പഞ്ചായത്ത് ഭരണസമിതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
സമരസമിതി ചെയര്മാന് സുകുമാരന്‍ ആലിങ്കാല്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്, ബിജെപി ജില്ല വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് സുനില്‍കുമാര്‍, ഡിസിസി പ്രസിഡണ്ട് ഹക്കീംകുന്നില്‍, കരിച്ചേരി നാരായണന് മാസ്റ്റര്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശകുന്തള കൃഷ്ണന്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഫൈജ അബൂബക്കര്‍, രവീന്ദ്രന് കരിച്ചേരി, ചന്ദ്രന് അരയാലിങ്കാല്‍, കൃഷ്ണന് മുണ്ട്യക്കാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: