കാഞ്ഞങ്ങാട്: മൗനമെന്നത് അവനവനെത്തന്നെ മനസ്സിലാക്കാനുള്ള ആന്തരിക യാത്രയാണെന്നും സ്വന്തം അന്തരാത്മാവില്‍ കുടികൊള്ളുന്ന ആത്മചൈതന്യത്തെ അടുത്തറിയാനുള്ള അത്യപൂര്‍വ്വ അവസരമാണെന്ന് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടക്കുന്ന മൗന ഉപവാസത്തിന്റെ രണ്ടാംദിവസം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് ആനന്ദാശ്രമാധിപതി സ്വാമി മുക്താനന്ദ പറഞ്ഞു.
ഈ സമൂഹം, ഈ പ്രകൃതി, ഈ പരിസ്ഥിതി നമുക്ക് എല്ലാം നല്‍കും. പകരം തിരിച്ച് നാം എന്താണ് നല്‍കേണ്ടത്. പ്രകൃതിക്കും ഭാവി തലമുറക്കും പലതും തിരിച്ച് നല്കാന് നാം ഓരോരുത്തര്‍ക്കും കടമയുണ്ട്. ആ തിരിച്ചറിവിലേക്ക് നയിക്കുന്ന ആത്മായാനമാണ് ഈ മൗന ഉപവാസമെന്ന് സ്വാമിജി പറഞ്ഞു.
ഡോ.നാരാണന് പള്ളിക്കാപ്പില്‍ അദ്ധ്യക്ഷത വഹിച്ചു. പി.മുരളീധരന്‍മാസ്റ്റര്‍, പ്രൊഫ.എം.ഗോപാലന്, അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്, കെ.വി.സുഗതന്, അഡ്വ.ടി.കെ.സുധാകരന്, കരുണാകരന് കുന്നത്ത് എന്നിവര്‍ സംസാരിച്ചു. മൗനഉപവാസം ഇന്ന് രാവിലെ 11ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: