ആലുവ: കയ്യേറ്റത്തിനെതിരെ നല്കിയ പരാതിയില്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ കീഴ്മാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. തോട്ടുമുഖം മഹിളാലയം തൊണ്ടിക്കടവിന് സമീപമാണ് സ്വകാര്യ വ്യക്തി പുറമ്പോക്ക് ഭൂമി കയ്യേറിയത്. ഇത് സംബന്ധിച്ച് നാല് മാസം മുമ്പ് നല്കിയ പരാതി അധികൃതര്‍ അവഗണിച്ചെന്ന് ബിജെപി ആരോപിച്ചു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. റെജി, ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് എ.സി. സന്തോഷ് കുമാര്‍, സെക്രട്ടറി എം.വി. ഷിബു, ടി.എസ്. ഷാജി, വിജയന് മുള്ളംകുഴി, എ.എസ്. സലിമോന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: