ലണ്ടന്‍: അമേരിക്കയുടെ ടോറി ബോവിക്ക് ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്പ്രിന്റ് റാണിപട്ടം. തുടക്കം മുതല്‍ മുന്നില്‍ നിന്ന ഐവറി കോസ്റ്റിന്റെ മറിയ- ജോസി ടാ വൗവിനെ അവസാന നിമിഷം പിന്തളളിയാണ് ബോവി നൂറ് മീറ്ററില്‍ ചാമ്പ്യനായത്.
ഫിനിഷിങ്ങ് ലൈന്‍ കടന്നയുടന്‍ തന്നെ ബോവി ഗ്രൗണ്ടിലേക്ക് വീണു.തുടര്‍ന്ന് ലൗ വിജയം ആഘോഷിച്ചെങ്കിലും ഓഫീഷ്യല്‍സ് തിരുത്തി. ചാമ്പ്യനായി ബോവിയെ പ്രഖ്യാപിച്ചു. ലൗവിന് വെളളി മെഡല്‍ ലഭിച്ചു. ഹോളണ്ടിന്റെ ഡാഫ്നിക്കാണ് വെങ്കലം.
മത്സരത്തില്‍ ഞാന്‍ വിജയിച്ചതായി തോന്നിയില്ല.അവസാന വര കടന്നതോടെ ട്രാക്കിലേക്ക് വീണെന്നും ബോവി പറഞ്ഞു. റിയോ ഒളിമ്പിക്സിന്റെ 200 മീറ്റര്‍ ഫൈനലിലും ബോവി ഇതുപോലെ വീണു. അന്ന് വെങ്കലമാണ് ലഭിച്ചത്. റിയോയില്‍ ബോവി നൂറ് മീറ്ററില്‍ വെളളി മെഡല്‍ നേടിയിരുന്നു.
ലോക ചാമ്പ്യന്‍ഷിപ്പിലെ നൂറ് മീറ്ററിലെ സുവര്‍ണ പ്രതീക്ഷയായ ഒളിമ്പിക്സ് റാണി എലൈന്‍ തോംസണ്‍ നിരാശപ്പെടുത്തി. അഞ്ചാം സ്ഥാനം കൊണ്ട് തോംസണ്‍ തൃപ്ത്തിപ്പെടേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: