പുല്‍പ്പള്ളി: രാമായണചരിത്രമുറങ്ങുന്ന പുല്‍പ്പള്ളിയില്‍ രാമായണ പരിക്രമണം ഓഗസ്റ്റ് 13ന്. രാമായണ മാസാചരണത്തിന്റെ ഭാഗമായി മാതാ അമൃതാനന്ദമയീ മഠവും വിവിധ ഹൈന്ദവ സംഘടനകളും ചേര്‍ന്നൊരുക്കുന്ന പതിമൂന്നാമത് രാമായണ തീര്ത്ഥയാത്രക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാമായണ പരിക്രമണത്തില്‍ സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി നൂറ്കണക്കിന് ഭക്തര്‍ ഈ യാത്രയില്‍ പങ്കെടുക്കും
പുല്‍പ്പള്ളി നഗരത്തില്‍ നിന്നും നാല് കി.മീ. അകലെയാണ് വാത്മീകി ആശ്രമമുള്ളത്. സീതാ ദേവി ഇവിടെയാണ് കുട്ടികളെ പ്രസവിച്ചതെന്നാണ് വിശ്വാസം. പുല്‍പ്പള്ളി പ്രദേശം ദര്ഭപുല്ലുകള്ക്ക് പേരുകേട്ട സ്ഥലമാണ്. ദേവി ലവകുശന്മാരെ പ്രസവിക്കുന്നതിന് പുല്ലില്‍ പള്ളികൊണ്ടതുകൊണ്ടാണ് ഈ പ്രദേശത്തിന് പുല്‍പ്പള്ളി എന്ന നാമധേയം ഉണ്ടായതെന്നും ഐതീഹ്യം. വാത്മീകി മഹര്‍ഷി തപസ്സനുഷ്ഠിച്ചതും രാമായണം രചിച്ചതുമെന്ന് കരുതുന്ന ആശ്രമത്തോട് ചേര്‍ന്നുനില്‍ക്കുന്ന മുനിപ്പാറയില്‍ സമീപവാസികള്‍ കര്‍ക്കടകത്തില്‍ രാമായണപരായണം നടത്തുന്നു. ഭാവിയില്‍ ഭാരതത്തിലെ തന്നെ പ്രധാനപ്പെട്ട ഒരു തീര്‍ത്ഥാടന കേന്ദ്രമായി ഈ ആശ്രമവും പരിസരപ്രദേശങ്ങളും മാറുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ഭക്തര്‍ പറയുന്നത്.
രാമായണ പരിക്രമണം പുല്‍പ്പള്ളി പ്രദേശത്തുള്ള പ്രധാന എട്ടു മഹാക്ഷേത്രങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എട്ടു ക്ഷേത്രങ്ങള്‍ ദര്ശിക്കുമ്പോള് അഷ്ടലക്ഷ്മി ദര്‍ശന സൗഭാഗ്യം നേടുകയാണ് ചെയ്യുന്നത്. അഷ്ടലക്ഷ്മി സ്തോത്രത്തിലെ എട്ടു ശ്ലോകങ്ങള്‍ യഥാക്രമം ഈ എട്ടു ക്ഷേത്രങ്ങളെ പ്രതിപാദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: