കല്‍പ്പറ്റ: തസ്തിക നിര്‍ണ്ണയം പൂര്‍ത്തിയാക്കിയിട്ടും അധ്യാപക നിയമനം തുടങ്ങാത്തതില്‍ എച്ച്എസ്എ മലയാളം റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് പ്രതിഷേധിച്ചു.
തസ്തിക നിര്‍ണ്ണയം പൂര്‍ത്തിയാക്കി നിയമനം വേഗത്തിലാക്കണമെന്ന് ഡിപിഐയുടെ നിര്‍ദേശമുണ്ടായിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ വര്‍ധിച്ചുവെന്ന് ആറാം പ്രവര്‍ത്തിദിവസത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ അതിനനുസരിച്ച് അധ്യാപകരെ നിയമിക്കാനുള്ള നടപടി സ്വീകരിക്കുന്നില്ല. ജില്ലയിലെ ഭൂരിപക്ഷം വിദ്യാലയങ്ങളിലും താല്കാലിക അധ്യാപകരാണ് പഠിപ്പിക്കുന്നത്.
അരമ്പറ്റക്കുന്ന് സ്കൂളില്‍ അധ്യാപക ബാങ്കില്‍നിന്ന് നിയമിച്ച അധ്യാപകനെ പിഎസ്സി ലിസ്റ്റുവന്നതോടെ മാതൃസ്ഥാപനത്തിലേക്ക് തിരികെ വിളിച്ചതിനുശേഷവും അവിടെ താല്‍ക്കാലിക അധ്യാപകനെ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇത് വിരോധാഭാസമാണ്. ഇതുപോലെ ജില്ലയിലെ മിക്ക സ്കൂളുകളിലും ഒഴിവുകളുണ്ട്. എച്ച്എസ്എ മലയാളം ലിസ്റ്റില്‍ നിന്നുമാത്രം മുപ്പത് ശതമാനം നിയമനമാണ് നടത്തുന്നത്. ബാക്കി വരുന്നത് സ്ഥാനക്കയറ്റത്തിനും തസ്തികമാറ്റത്തിനു മാറ്റിവെയ്ക്കുന്നു.
ഇക്കാര്യം മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പിഎസ്സി ചെയര്മാന് എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. ഇതിനെതിരെ കോടതിയെ സമീപിക്കാനും അസോസിയേഷന് തീരുമാനിച്ചു. തസ്തികമാറ്റ നിയമനത്തിന് വിജ്ഞാപനം പോലും വന്നിട്ടില്ലെങ്കിലും അതിനായി ഒഴിവുകള്‍ മാറ്റിവെയ്ക്കുന്നതും ഭിന്നശേഷിക്കാര്‍ ലിസ്റ്റിലില്ലാതിരുന്നിട്ടും ഒഴിവുകള്‍ മാറ്റിവെയ്ക്കുന്നതും പിഎസ്സി പുനരാലോചിക്കണം. ഇക്കാര്യത്തില്‍ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടും നടപടിയില്ലെന്ന് അസോസിയേഷന് കുറ്റപ്പെടുത്തി.
പി.അവിനാഷ്, പി.വി. സിനി, ഇ.വി.ജോണന്സണ്, പി.സെയ്ത് സാബിദ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: