കോഴഞ്ചേരി: ആറന്മുള ഉതൃട്ടാതി ജലമേള സെപ്റ്റംബര്‍ 8 ന് പമ്പാനദിയില്‍ നടക്കും. ജലമേളയയ്ക്ക് ഒരു മാസം അവശേഷിക്കെ മത്സരത്തിനുള്ള തയ്യാറെടുപ്പുകള്‍ കരകളില്‍ ആരംഭിച്ചു. പള്ളിയോടങ്ങള്‍ പലതും നീരണിഞ്ഞു. നീരണിയാനുള്ള പള്ളിയോടങ്ങളുടെ മിനുക്കുപണികളും എണ്ണയിടീലും കരനാഥന്മാരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
മത്സരത്തിനുള്ള ബാച്ച്, ട്രാക്ക്, പള്ളിയോടങ്ങള്‍ എന്നിവ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഉതൃട്ടാതി ജലമേളയില്‍ എ ബാച്ചില്‍ 35 ഉം ബി ബാച്ചില്‍ 17 ഉം ഉള്‍പ്പെടെ 52 പള്ളിയോടങ്ങളാണ് ഇത്തവണ ജലഘോഷയാത്രയിലും മത്സരത്തിലുമായി പങ്കെടുക്കുന്നത്.
ബി. ഗ്രൂപ്പില്‍ ബാച്ച് 1 ല്‍ ആറാട്ടുപുഴ, കോറ്റാത്തൂര്‍ കൈതക്കൊടി, മുതവഴി, ഇടപ്പാവൂര്ബാച്ച് 2 ല്‍ ചെന്നിത്തല, കോടിയാട്ടുകര, വന്മഴി, തോട്ടപ്പുഴശ്ശേരി പള്ളിയോടങ്ങളുമാണുള്ളത്. ബാച്ച് 3 ല്‍ പുല്ലൂപ്രം, മംഗലം, റാന്നിയും, ബാച്ച് 4 ല്‍ ഇടക്കുളം, പുതുക്കുളങ്ങര, കടപ്ര പള്ളിയോടങ്ങളും, ബാച്ച് 5 ല്‍ തൈമറവുംകര , കീക്കൊഴൂര്‍, പൂവത്തൂര്‍ കിഴക്ക് പള്ളിയോടങ്ങളും ജലമേളയില്‍ അണിനിരക്കും.
എ ഗ്രൂപ്പ് പള്ളിയോടങ്ങളില്‍ ബാച്ച് 6 ല്‍ കുറിയന്നൂര്‍, നെല്ലിക്കല്‍, ഇടപ്പാവൂര്‍ പേരൂര്‍, മല്ലപ്പുഴശ്ശേരി, ബാച്ച് 7 ല്‍ കീഴ് വന്മഴി, തെക്കേമുറി കിഴക്ക്, മാരാമണ്‍, കീഴ്ച്ചേരിമേല്‍ പള്ളിയോടങ്ങളും പങ്കെടുക്കും. ബാച്ച് 8ല്‍ തെക്കേമുറി, കീഴുകര, അയിരൂര്‍, ഇടയാറന്മുളയും, ബാച്ച് 9 ല്‍ ഇടശ്ശേരിമല കിഴക്ക്, ഇടശ്ശേരിമല, മേലുകര, ഇടയാറന്മുള കിഴക്കും പള്ളിയോടങ്ങളുമാണ് പങ്കെടുക്കുന്നത്. ബാച്ച് 10 ല്‍ ഓതറ, പുന്നംതോട്ടം, കിഴക്കന്‍ ഓതറ കുന്നേകാട, കോയിപ്രം, ബാച്ച് 11ല്‍ കാട്ടൂര്‍, നെടുംപ്രയാര്‍, ളാക ഇടയാറന്മുള, കോഴഞ്ചേരി, ബാച്ച് 12ല്‍ വെണ്‍പാല, ചിറയിറമ്പ് , വരയന്നൂര്‍, ചെറുകോല്‍ പള്ളിയോടങ്ങളുമാണുള്ളത്.
ബാച്ച് 13 ല്‍ പൂവത്തൂര്‍ പടിഞ്ഞാറ് , ഇടനാട്, പ്രയാര്‍, മഴുക്കീര്‍, ബാച്ച് 14 ല്‍ മാലക്കര, ഉമയാറ്റുകര, മുണ്ടന്‍കാവ് പള്ളിയോടങ്ങളുമാണ് ജലഘോഷയാത്രയിലും മത്സരത്തിലുമായി പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: