തിരുവല്ല: കോലറയാര്‍ പുനരുജ്ജീവനത്തിന് തുടക്കമായി. മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. ജനപങ്കാളിത്തത്തോടെ നടത്തുന്ന പുനരുജ്ജീവനത്തിന് ആദ്യദിവസത്തെ വിഹിതമായ 16,500 രൂപ മന്ത്രി നല്‍കിയിരുന്നു.
ചടങ്ങില്‍ പങ്കെടുത്ത യാക്കോബായ സഭ നിരണം ഭദ്രസനാധിപന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് 10,000 രൂപയും നിരണം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയ പള്ളി, നിരണം സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി, കടപ്ര, നിരണം പഞ്ചായത്ത് കമ്മിറ്റികള്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി, അലക്സാണ്ടര്‍ കെ.സാമുവല്‍ എന്നിവര്‍ യന്ത്രത്തിന്റെ ഒരു ദിവസത്തെ ചെലവും നല്‍കും.
ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന് ഒരു മാസത്തെ അലവന്‍സും നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ഒരു യന്ത്രമാണ് ആദ്യഘട്ടത്തില്‍ ഉപയോഗിക്കുന്നത്. കടപ്ര പഞ്ചായത്തിലെ അറയ്ക്കല്‍ മുയപ്പ് ഭാഗത്ത് പമ്പനദിയില്‍ നിന്നും കോലറയാര്‍ ഉദ്ഭവിക്കുന്ന സ്ഥലത്തെ തടസ്സങ്ങളാണു യന്ത്രസഹായത്തോടെ ആദ്യം നീക്കിതുടങ്ങിയത്.ആറ്റിലെ പോളയും പായലും നീക്കുക, പമ്പയാറ്റില്‍ നിന്നും നീരൊഴുക്കു സുഗമമാക്കുക എന്നീ പ്രവൃത്തികളാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നത്. 30നു മുന്‍പ് ഇതു പൂര്‍ത്തിയാക്കും.
ഇരുവശവും തടസ്സമായി നില്ക്കുന്ന മരക്കാലുകള്‍ വീട്ടുകാര്‍ തന്നെയാണു വെട്ടിനീക്കേണ്ടത്. ഇല്ലെങ്കില്‍ ചെലവ് കമ്മിറ്റിക്കു നല്‍കണമെന്നാണു തീരുമാനം.പുനരുജ്ജീവനത്തിന്റെ ചെലവിലേക്കായി ഇതുവരെ രണ്ടു ലക്ഷത്തിലധികം രൂപ ലഭിച്ചിട്ടുണ്ട്.കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും നിരണം പഞ്ചായത്ത് പ്രസിഡന്റ് കണ്‍വീനറുമായ കോലറയാര്‍ പുനരുജ്ജീവന കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണു പ്രവര്ത്തനംപഞ്ചായത്ത് പ്രസിഡന്റുമാരായ ഷിബു വര്‍ഗീസ്, ലത പ്രസാദ്, ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്,എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: