തിരുവനന്തപുരം: മീസില്‍സ്റുബെല്ല (എംആര്‍) പ്രതിരോധ കുത്തിവെയ്പ് കാമ്പയിന്റെ രണ്ടാം ഘട്ടം കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ആരംഭിച്ചു. മീസില്‍സ് (അഞ്ചാംപനി), റൂബെല്ല (ജര്‍മന്‍ മീസില്‍സ്) രോഗങ്ങള്‍ 2020 ഓടെ രാജ്യത്തു നിന്ന് പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ആവിഷ്കരിച്ചതാണ് ഈ കാമ്പയിന്.
9 മാസം മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കാമ്പയിനിലൂടെ എംആര്‍ കുത്തിവെയ്പ് നല്‍കും. ആന്ധ്രാപ്രദേശ്, ചണ്ഡീഗഢ്, ദാദ്ര & നഗര്‍ ഹവേലി, ദാമന്‍ & ദിയു, ഹിമാചല്‍ പ്രദേശ്, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവയാണ് രണ്ടാംഘട്ട കാമ്പയിനിനായി തെരഞ്ഞെടുക്കപ്പെട്ട മറ്റ് സംസ്ഥാനങ്ങള്‍.
രണ്ടാംഘട്ട കാമ്പയിനിലൂടെ 3.4 കോടി കുട്ടികള്‍ക്ക് കുത്തിവെയ്പ് നല്‍കുകയാണ് ലക്ഷ്യം. 3.3 കോടി കുട്ടികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കുത്തിവെയ്പ് നല്‍കിയത്. 41 കോടി കുട്ടികള്‍ക്ക് കാമ്പയിന്റെ ഭാഗമായി എംആര്‍ കുത്തിവെയ്പ് നല്‍കാനാണ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: