ലണ്ടന്‍: അമേരിക്കയ്ക്ക് ഇരട്ടി മധുരം നല്കി തോറി ബോവി വേഗറാണിയായി. വനിതകളുടെ നൂറു മീറ്ററില്‍ കടുത്ത മത്സരത്തിനൊടുവിലാണ് ബോവി ഒന്നാമതെത്തിയത്.
ജസ്റ്റിന് ഗാറ്റ്ലിന് ബോള്‍ട്ടിനെ പിന്നിലാക്കി വേഗകിരീടം ചൂടിയതിനു പിന്നാലെയാണ് തോറിയും അമേരിക്കയ്ക്ക് വേണ്ടി മെഡല്‍ നേട്ടം കൈവരിച്ചത്.
ആവേശം നിറഞ്ഞ മത്സരത്തില്‍ 10.85 സെക്കന്‍ഡിലാണ് തോറി ബോവി ലക്ഷ്യം കണ്ടത്. ഐവറി കോസ്റ്റിന്റെ മാരി ജോസി താലുവാണ് രണ്ടാം സ്ഥാനം നേടിയത്. 10.86സെക്കന്‍ഡിലാണ് ഐവറി താരം ഫിനിഷ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: