ന്യൂദല്‍ഹി: കര്‍ണാടകയിലെ കോണ്‍ഗ്രസ് മന്ത്രി ഡി.കെ. ശിവകുമാറിന് മുന്നൂറ് കോടി രൂപയുടെ അനധികൃത സമ്പാദ്യമുള്ളതായി ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി. ഇതില്‍ നൂറ് കോടി രൂപയുടെ സമ്പാദ്യം ശിവകുമാറും കുടുംബവുമായി നേരിട്ട് ബന്ധപ്പെട്ടാണുള്ളത്. ബിനാമി പേരിലും കോടികളുടെ സ്വത്ത് വാങ്ങിക്കൂട്ടി. നാല് ദിവസമായി തുടരുന്ന പരിശോധന പൂര്‍ത്തിയായി. പിടിച്ചെടുത്ത രേഖകളുടെ വിശദമായ പരിശോധന കഴിയുമ്പോള്‍ സമ്പാദ്യം ഇനിയും ഉയരുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
അടുത്തിടെയുണ്ടായ ഏറ്റവും വലിയ പരിശോധനയാണ് ആദായനികുതി വകുപ്പ് നടത്തിയത്. ശിവകുമാറുമായി ബന്ധമുള്ള ബെഗളൂരു, മൈസൂര്‍, ദല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലെ എഴുപതിലേറെ കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്തു. 15 കോടിയോളം രൂപയുടെ സ്വര്‍ണവും പണവും പിടിച്ചെടുത്തു. 2013ല്‍ നിയമസഭയിലേയ്ക്ക് മത്സരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ സത്യവാങ്മൂലത്തില്‍ 251 കോടി രൂപയുടെ സമ്പാദ്യമാണ് ശിവകുമാര്‍ വെളിപ്പെടുത്തിയത്. ലോക്സഭയിലേക്ക് മത്സരിച്ച സഹോദരനും എംപിയുമായ ഡി.കെ. സുരേഷ് 81 കോടിയുടെ സമ്പാദ്യവും വെളിപ്പെടുത്തി.
സംസ്ഥാന മന്ത്രിയെന്നതിലുപരി കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സു കൂടിയാണ് ശിവകുമാര്‍. പരിശോധനക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം ഉടനടി രംഗത്തെത്തിയിരുന്നു. റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്നാണ് ആരോപണം. ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എംഎല്‍എമാര്‍ പാര്‍ട്ടി മാറുന്നത് തടയാന്‍ ഇവരെ ബെഗളൂരുവിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ചത് ശിവകുമാറാണ്. കോടിക്കണക്കിന് രൂപയാണ് ഇതിനായി ചെലവഴിച്ചത്. നാളെയാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. എംഎല്‍എമാര്‍ ഇന്ന് ഗുജറാത്തില്‍ തിരിച്ചെത്തിയേക്കും.
സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിനെ ഗുജറാത്തില്‍ നിന്നു ജയിപ്പിക്കാനാണ് കോണ്‍ഗ്രസ് ആഞ്ഞ് ശ്രമിക്കുന്നത്.
പരിശോധനയെച്ചൊല്ലി കര്‍ണാടക കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് പോരും രൂക്ഷമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: