കൊച്ചി: ആയുര്‍വേദവും ആധുനിക വൈദ്യ ശാസ്ത്രവും സമന്വയിപ്പിച്ച് മെച്ചപ്പെട്ട ആരോഗ്യം പ്രദാനം ചെയ്യാന്‍ കഴിയുമോ എന്ന് ചര്‍ച്ചചെയ്യുന്ന അമൃതസംയോഗം ദ്വിദിന അന്താരാഷ്ട്ര സമ്മേളനം അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ആരംഭിച്ചു.
കേന്ദ്ര ആയുഷ് മന്ത്രാലയ സ്പെഷല്‍ സെക്രട്ടറി ഡോ. രാജേഷ് കൊട്ടേച്ച ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിവിധ വൈദ്യശാസ്ത്ര വിഭാഗങ്ങളെ പ്രതിനിധീകരിച്ച് 900 പ്രതിനിധികള്‍ രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. അറുപത് വൈദ്യശാസ്ത്ര വിദഗ്ധര്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദ പുരി അനുഗ്രഹപ്രഭാഷണം നടത്തി.
സമ്മേളനത്തില്‍ ആയൂര്‍വ്വേദ അലോപ്പതി ചികിത്സാ രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച ഡോക്ടര്‍മാരായ ശാന്തി നായര്‍, വനിത മുരളികുമാര്‍, കെട്ടാക്കി ബട്ട്, രവി മെഹറോട്ടറ, ബെന്‍ ഗംഗാദര്‍, അഭിമന്യു കുമാര്‍,ജഫ്രി വൈറ്റ്, ഡാനിയല്‍ ഫ്രസ്റ്റ്, നീറോ ബ്രിസോലിന്, ആന്റോണില്ല ഡെല്ലാ ഫേവ്, ക്രിസ്റ്റണ്‍ കെസ്സലെര്, ആന്റോണിയോ മൊറാന്‍ഡി എന്നിവര്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ക്ലാസെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: