പാലാ : മരം ഒടിഞ്ഞു വൈദ്യുതി തൂണിലേക്ക് വീണതിനെ തുടര്‍ന്ന് വൈദ്യുതികമ്പി പൊട്ടിവീണ് ബൈക്ക് യാത്രക്കാരന് ഷോക്കേറ്റു. ശനിയാഴ്ച രാവിലെ ഒന്‍പത് മണിയോടെ പാലാ-കുറവിലങ്ങാട് റോഡില്‍ പാറേക്കണ്ടം ജംഗ്ഷന് സമീപമായിരുന്നു അപകടം. കുറവിലങ്ങാട് സ്വദേശി വിഷ്ണുവിനാണ് ഷോക്കേറ്റത്. ഇയ്യാള് ചികിത്സയിലാണ്. ജംഗ്ഷന് സമീപം നിന്നിരുന്ന ഉണങ്ങിയ പന കനത്തമഴയില്‍ നിലംപൊത്തുകയായിരുന്നു. മരംവീണ് വൈദ്യുതി തൂണ് ഒടിയുകയും തുടര്‍ന്ന് കമ്പികള്‍പൊട്ടി വിഷ്ണുവിന്റെ ദേഹത്ത് പതിക്കുകയുമായരുന്നത്രേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: