ആലുവ: മണ്‍പാത്ര നിര്‍മ്മാണത്തിന് ഐടിഐകളില്‍ ഡിപ്ലോമ കോഴ്സുകള്‍ ആരംഭിക്കണമെന്ന് കേരള വേളാര്‍ സര്‍വ്വീസ് സൊസൈറ്റി (കെവിഎസ്എസ്) ജില്ല വാര്‍ഷിക കൗണ്‍സില്‍ ആവശ്യപ്പെട്ടു. മുഴുവന്‍ മണ്‍പാത്ര നിര്‍മ്മാണ വിഭാഗത്തില്‍പെടുന്നവരെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, മണ്‍പാത്ര നിര്‍മ്മാണ വികസന കോര്പ്പറേഷന് പുനസംഘടിപ്പിക്കുക, സര്‍ക്കാര്‍ സ്കൂളുകളില്‍ കുടിവെള്ള വിതരണം മണ്പാത്രിത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നിയിച്ചു.
അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.ടി. മണി അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കെ.എം. ദാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി എ.സി. സനല്‍, ജോയിന്റ് സെക്രട്ടറി വി.എ. ഗിരീഷ്, ട്രഷറര്‍ സി.കെ. സുബ്രഹ്മണ്യന്, കെ.കെ. ബാബു എന്നിവര്‍ സംസാരിച്ചു.
ക്യപ്ഷന്
കേരള വേളാര്‍ സര്‍വ്വീസ് സൊസൈറ്റി (കെവിഎസ്എസ്) ജില്ല വാര്‍ഷിക കൗണ്‍സില്‍ അന്‍വര്‍സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: