പത്തനംതിട്ട: സ്റ്റേഡിയം ജംഗ്ഷനിലെ കുഴി വാഹനങ്ങള്‍ക്ക് ഭീഷണിയാവുന്നു. കൈപ്പട്ടൂര്‍ പത്തനംതിട്ട റോഡില്‍ നിന്നും സ്റ്റേഡിയം ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിയുന്നിടത്താണ് വലിയ ഗര്‍ത്തം രൂപം കൊണ്ടിട്ടുള്ളത്. സിഗ്നല്‍ കാത്ത് കിടക്കാതെ കോളേജ് ജംഗ്ഷന് ഭഗത്തുനിന്നും എത്തി ഇടത്തോട്ട് തിരിഞ്ഞ് നഗരത്തിലേക്ക് വരുന്ന ഇരുചക്ര വാഹനങ്ങളടക്കം ഈ കുഴിയില്‍ വീഴുക പതിവാണ്. കൈപ്പട്ടൂര്‍ പത്തനംതിട്ട റോഡില്‍ കോളേജ് ജംഗ്ഷനു സമീപവും റോഡ് കുണ്ടും കുഴിയുമാണ്. ഗതാഗത യോഗ്യമല്ലാതായിട്ട് ഏറെക്കാലമായി. മഴ കനത്തതോടെ കുഴികളില്‍ വെള്ളം നിറഞ്ഞു കിടക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങളില്‍ എത്തുന്നവര്‍ കുഴികളുണ്ടെന്നറിയാതെ അപകടത്തില്‍ പെടുന്നു. നഗരത്തില്‍ ജനറല്‍ ആശുപത്രിക്ക് സമീപം ടിബി ജംഗ്ഷനില്‍ നിന്നുള്ള റോഡ് വന്നു ചേരുന്നഭാഗത്തും റോഡ് തകര്‍ന്നു കിടക്കുകയാണ്.
നഗരത്തിലെ റോഡുകള്‍ മാത്രമല്ല കെഎസ്ആര്‍ടിസിയുടെയും സ്വകാര്യ ബസ്സുകളുടെയും സ്റ്റാന്റുകള്‍ വലിയ ഗര്‍ത്തങ്ങളായി മാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: