കട്ടപ്പന: കനത്ത മഴയില്‍ ഈട്ടിത്തോപ്പ് തേക്കിന്‍കാനം വെള്ളറയില്‍ ഇബ്രാഹിമിന്റെ വീട് തകര്‍ന്നു. അമ്പത് വര്‍ഷം പഴക്കമുള്ള മണ്ചു
മരോടുകൂടിയ ജീര്‍ണിച്ച വീട്ടിലാണ് എബ്രഹാമും ഭാര്യയും മകളും അന്തിയുറങ്ങുന്നത്.
വീടിന്റെ മേക്കൂരയും ഭിത്തിയും ജീര്‍ണിച്ച ഓടുകളുടെ ഭാരം താങ്ങാനാവാതെ കനത്ത മഴയില്‍ തകര്‍ന്നു വീഴുകയായിരുന്നു. വീട് തകര്‍ന്നു വീഴുമ്പോള്‍ കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വീടിനുള്ളില്‍ ഉണ്ടായിരുന്നു എങ്കിലും ആര്‍ക്കും പരിക്കുകള്‍ ഏല്ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. സവോന്തമായി വീടുവയ്ക്കുവാന്‍ മാര്‍ഗ്ഗമില്ലാത്ത രോഗികളായ എബ്രാഹിമിനും ഭാര്യക്കും ഗ്രാമപഞ്ചായത്തില്‍ നിന്നും വീട് നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും. അന്തിമ പട്ടികയില്‍ നിന്നും ഒഴിവാക്കുക്കപ്പെടുകയാണുണ്ടായത്. തകര്‍ന്ന വീടിനുള്ളില്‍ താമസിക്കുവാന്‍ പറ്റാതെ ഇവര്‍ എന്തഗുചെയ്യണമെന്നു അറിയാത്ത അവസ്ഥയിലാണ് ഇവര്‍. വീട് തകര്‍ന്ന വിവ
രം ഗ്രാമപഞ്ചായത് അംഗത്തെ അറിയിച്ചിട്ടും തിരിഞ്ഞു നോക്കിയില്ല എന്ന ആക്ഷേപവും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: