തിരുവനന്തപുരം: ഇക്കൊല്ലത്തെ ഓണം ഘോഷയാത്രയോടനുബന്ധിച്ച് വനം-വന്യജീവി വകുപ്പ് ഒരുക്കുന്ന ഫ്ളോട്ടിന് അനുയോജ്യമായ ആശയങ്ങള്‍ ആര്‍ട്ടിസ്റ്റുകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ക്ഷണിക്കുന്നു. വനം-വന്യജീവി-പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച കാലിക പ്രാധാന്യമുള്ള ആശയങ്ങള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ തങ്ങളുടെ ആശയങ്ങള്‍ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ഫോറസ്ട്രി ഇന്ഫര് മേഷന് ബ്യൂറോ, വനം മുഖ്യകാര്യാലയം, വഴുതക്കാട്- 14 എന്ന വിലാസത്തില്‍ 12ന് വൈകുന്നേരം 5ന് മുന്‍പ് എത്തിക്കണം. ആശയങ്ങള്‍ ളശയിലം@െഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തിലും അയക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: