തിരുവനന്തപുരം: തങ്ങളെക്കൂടി ഉള്‍ക്കൊള്ളുന്ന സാമൂഹ്യജീവിതം രാജ്യത്ത് പടുത്തയര്ത്തണമെന്ന് ആവശ്യപ്പെട്ട് ഭിന്നശേഷിക്കാരായ കുട്ടികളുടെ കൂട്ടനടത്തം വാക്കത്തോണ്‍ 13 ന് രാവിലെ ഒന്‍പതിന് നടക്കും.
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിനു മുന്നില്‍ നിന്നും യൂണിവേഴ്സിറ്റി കോളജ് വരെ നടക്കുന്ന കൂട്ട നടത്തത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പിന്തുണയറിയിച്ച് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം കുട്ടികളൊടൊപ്പം വാക്കത്തോണില്‍ പങ്കെടുക്കും.
കുട്ടികളുടെ മാതാപിതാക്കളും അധ്യാപകരും, മറ്റു സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരും അടക്കം ആയിരത്തഞ്ഞൂറോളം പേര് പങ്കെടുക്കുമെന്ന് സംഘാടകരായ സ്റ്റേറ്റ് നോഡല്‍ ഏജന്‍സി സെന്റര്‍-കേരള ചെയര്മാന് ഡി.ജേക്കബ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: