കൊല്ലം : ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ കാളകളെ നടയ്ക്കിരുത്തുന്നതിന് നിയന്ത്രണം. ഭക്തര്‍ കൊണ്ടുവരുന്ന കാളകള്‍ക്ക് പകരം ക്ഷേത്രത്തിലെ കാളകളെ പ്രതീകാത്മകമായി നടയ്ക്കിരുത്താന്‍ തീരുമാനം.
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ആചാരത്തിന്റെ ഭാഗമായാണ് ഭക്തര്‍ ഉരുക്കളെ നടയ്ക്കിരുത്തുന്നത് .എന്നാല്‍ ഇത്തരത്തില്‍ നടയ്ക്കിരുത്തുന്ന ഉരുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയായിരുന്നു ഭരണസമിതി. ഇത് സംബന്ധിച്ച ജനം ടിവി വാര്‍ത്തയെ തുടര്‍ന്ന് കശാപ്പുകാര്‍ക്ക് ലേലം ചെയ്ത് വില്‍ക്കുന്നത് നിരത്തലാക്കാന് ഭരണസമിതി ആലോചിച്ചിരുന്നു ഇതിന് പിന്നാലെയാണ് ഭക്തര്‍ കാളകളെ കൊണ്ട് വന്ന് നടയ്ക്കിരുത്തുന്നത് നിര്‍ത്തലാക്കികൊണ്ട് ഭരണസമിതി തീരുമാനമെടുത്തത് .
ഇനി മുതല്‍ പ്രതീകാത്മകമായ നടയ്ക്കിരുത്തല്‍ മതിയെന്നാണ് തീരുമാനം. ക്ഷേത്രത്തിലുള്ള ഉരുവിനെ അലങ്കരിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് പൂജ നടത്തുന്ന രീതിയാകും ഉണ്ടാകുക. നേരത്തെ ആഴ്ച്ചയില്‍ ഒരു ദിവസം എന്ന കണക്കിലാണ് ഓച്ചിറ പരബ്രഹമ ക്ഷേത്രത്തിലെ നേര്‍ച്ചക്കാളകളെ കശാപ്പുകാര്‍ക്ക് ലേലത്തില്‍ വിറ്റിരുന്നത്. ഈ കണക്കില്‍ ലക്ഷക്കണക്കിന് രൂപയാണ് ഭരണസമിതിയുടെ അക്കൗണ്ടില്‍ എത്തിയിരുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: