കരിമണ്ണൂര്‍ : കളഞ്ഞുകിട്ടിയ ആറു പവന് സ്വര്‍ണ്ണമാല തിരികെ നല്കി അദ്ധ്യാപിക മാതൃകയായി. തൊടുപുഴ ഗവ. ഗേള്‍സ് ഹൈസ്കൂള്‍ അദ്ധ്യാപിക പന്നൂര് സ്വദേശി അമ്പിളി ഗോപാലനാണ് മാതൃകയായത്. വെള്ളിയാഴ്ച വൈകുന്നേരം കരിമണ്ണൂര്‍ ഹൈസ്കൂള്‍ ജങ്ഷനില്‍ വച്ചാണ് മാല ലഭിക്കുന്നത്. തുടര്‍ന്ന് മാല കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. എസ്.ഐ. ക്ലീറ്റസ് ജോസഫിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സോഷ്യല്‍ മീഡിയ വഴിയും പ്രാദേശിക ടി.വി. ചാനല്‍ വഴിയും മാല കളഞ്ഞു കിട്ടിയ വിവരം അറിയിച്ചു. ഇതേത്തുടര്‍ന്ന് ഉടമസ്ഥന് റിട്ട. ഡി ഡി ഓഫീസ് ഉദ്യോഗസ്ഥന് കരിമണ്ണൂര്‍ സൗപര്‍ണ്ണികയില്‍ യു.ആര്. വിജയന് സ്റ്റേഷനിലെത്തി മാല തിരിച്ചറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: