കട്ടപ്പന: രണ്ട് ദിവസമായി കട്ടപ്പന സരസ്വതി വിദ്യാപീഠം ഗ്രൗണ്ടില്‍ നടന്നുവന്നിരുന്ന ഭാരതീയ വിദ്യാനികേതന്‍ ഇടുക്കി ജില്ലാ കായികമേളയില്‍ കട്ടപ്പന സരസ്വതി വിദ്യാപീഠം ഓവറോള്‍ ചാമ്പ്യന്മാരായി.
ആദ്യ ദിനത്തില്‍ നടന്ന അത്ലറ്റിക് മത്സരങ്ങളില്‍ ശിശു, ബാല, കിഷോര്‍ വിഭാഗങ്ങളിലും, 2-ാം ദിനത്തില്‍ നടന്ന ഗെയിംസ് മത്സരങ്ങളിലും കട്ടപ്പന ചാമ്പ്യന്മാരായി. തൊടുപുഴ സരസ്വതി വിദ്യാഭവന് റണ്ണര്‍ അപ്പും കുടയത്തൂര്‍ സരസ്വതി വിദ്യാ നികേതന്‍ മൂന്നാം സ്ഥാനത്തും എത്തി. ശിശു വിഭാഗത്തില്‍ പാറക്കടവ് സരസ്വതി വിദ്യാനികേതനും, ബാല, കിഷോര്‍ വിഭാഗങ്ങളില്‍ തൊടുപുഴ സരസ്വതി വിദ്യാഭവനും രണ്ടാം സ്ഥാനത്തെത്തി. രണ്ടാം ദിനം നടന്ന ഗെയിംസ് മത്സരങ്ങളില്‍ തൊടുപുഴ സരസ്വതി വിദ്യാഭവനും രണ്ടാം സ്ഥാനത്തെത്തി. കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ പി ആര് രമേശ് കായികമേള ഉദ്ഘാടനം ചെയ്ത് മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട്
സ്വീകരിച്ചു. സമാപന സഭയില്‍ കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ അഡ്വ. മനോജ് എം. തോമസ് സമ്മാന ദാനം നടത്തി. 10 വിദ്യാലയങ്ങളില്‍ നിന്നായി 400 കായികതാരങ്ങള്‍ മേളയില്‍ മാറ്റുരച്ചു. സ്വാഗത സംഘം ചെയര്മാന് ശ്രീനഗരി രാജന്, വിദ്യാനികേതന്‍ ജില്ലാ സെക്രട്ടറി എന്‍ അനില്‍ ബാബു, സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീജ മോള് എസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: