വണ്ണപ്പുറം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയെത്തുടര്‍ന്ന് മുള്ളരിങ്ങാട്-ചാത്തമറ്റം റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇവിടേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. വാഹനം ഓടിക്കാനാവാത്തതിനാല് പുറം ലോകത്തേക്കെത്താനാവാതെ പ്രദേശവാസികള്‍ ഒറ്റപ്പെട്ട അവസ്ഥയിലായി.
ഏതാനും ദിവസം മുമ്പുണ്ടായ മഴയില്‍ റോഡില്‍ ചെറുതായി കുഴി രൂപപ്പെട്ടിരുന്നു. അന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ താല്‍ക്കാലികമായി കുഴിയടച്ചു. എന്നാല്‍ ഇന്നലെ വൈകിട്ടോടെ ഇവിടെ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ഇതോടെ ഇവിടേക്കുള്ള ബസുകള്‍ പൂര്‍ണ്ണമായും സര്‍വ്വീസ് നിര്‍ത്തിവച്ചു. തൊടുപുഴ, മൂവാറ്റുവുഴ, കോതമംഗലം എന്നിവിടങ്ങളില്‍ നിന്നുള്ള ബസുകള്‍ 5 കിലോമീറ്ററുകള്‍ക്കപ്പുറം സര്‍വ്വീസ് അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: