പത്തനംതിട്ട: അച്ചന്‍കോവിലാറില്‍ താഴൂര്‍ മണ്ണില്‍ക്കടവില്‍ ഒഴുക്കില്‍ പെട്ട് രണ്ടു യുവാക്കളെ കാണാതായി. കൊല്ലം ചവറ കോട്ടയ്ക്കകം ചാവാട്ടില് വീട് പ്രകാശ് (40), കോട്ടയ്ക്കകം തോണിത്തുറയില് കിഴക്കേതില്‍ പ്രസാദ് (41) എന്നിവരെയാണ് കാണാതായത്. സുഹൃത്തായ കുറുന്തയില്‍ വീട്ടില്‍ സജിയെ കാണാനെത്തിയ അഞ്ചു പേരില്‍ രണ്ടു പേരാണ് ഒഴുക്കില്‍പ്പെട്ടത്. ചവറ സ്വദേശിയാ സജി എട്ടുവര് ഷമായി താഴൂര്‍ ഭാഗത്താണ് താമസം. ഇന്നലെ വൈകിട്ട് 3.30ന് സുഹൃത്തുക്കളെല്ലാവരും കൂടി കുളിക്കാനായി കടവിലിറങ്ങിയിരുന്നു. സജി കടയിലേക്കു പോയ സമയത്താണ് പ്രകാശ് ഒഴുക്കില്‍പ്പെട്ടത്. നിലവിളിച്ചുകൊണ്ട് രക്ഷിക്കാനിറങ്ങിയ പ്രസാദും ഒഴുക്കില്‍പ്പെടുകയായിരുന്നു. പ്രസാദ് 12ന് ഗള്‍ഫിലേക്ക് മടങ്ങിപ്പോകാനിരിക്കുകയായിരുന്നു. അതിനു മുന്‍പ് സജിയെ കാണാനാണ് ചവറയില്‍ നിന്ന് അഞ്ച് പേരുമെത്തിയത്. ഒഴുക്കില്‍ പെട്ടവര്‍ക്കായി പത്തനംതിട്ട ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ രാത്രിയിലും തിരച്ചില്‍ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: