കാഞ്ഞങ്ങാട്: ദിശ സൂചിക സ്ഥാപിക്കാത്തതിനാല്‍ അപകടം നിത്യസംഭവമാകുന്നു. കാഞ്ഞങ്ങാട്-കാസര്‍കോട് കെഎസ്ടിപി റോഡ് ആരംഭിക്കുന്ന കാഞ്ഞങ്ങാട് സൗത്തില്‍ ചെറുതും വലുതുമായ നിരവധി ഡിവൈഡറുകളും റോഡുകളുമാണ് ഉളളത്. നാല് ഭാഗത്തും റോഡുകളുള്ള കാഞ്ഞങ്ങാട് സൗത്ത് ഡിവൈഡര്‍ കാണാന്‍ കൗതുകമാണെങ്കിലും ഇവിടെ അപകട കെണിയായി മാറുന്നു. എങ്ങോട്ട് പോകണമെന്നറിയാതെ ദൂര സ്ഥലങ്ങളില്‍ നിന്നും മറ്റുമെത്തുന്ന ഡ്രൈവര്‍മാര്‍ ഇവിടെ വട്ടം കറങ്ങുകകയാണ് ചെയ്യുന്നത്.
നിര്‍മ്മാണം പൂര്‍ത്തിയായ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ദിശയറിയാതെ എത്തിയ നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. രണ്ട് അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയും ചെയ്തു. ഗതാഗതം നിയന്ത്രിക്കാന്‍ ഒരു പോലീസുകാരനെ ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെങ്കിലും എല്ലാഭാഗങ്ങളും ശ്രദ്ധിക്കനോ വഹനങ്ങള്‍ക്ക് യഥാര്‍ത്ഥ ദിശയിലേക്ക് വഴി ചൂണ്ടിക്കാണിക്കാനോ ഇദ്ദേഹത്തിന് കഴിയുന്നുമില്ല. ഡിവൈഡര്‍ സ്ഥാപിക്കുന്നതിന് മുമ്പേ ഇത് വഴി സുഗമമായി ഗതാഗതം നടന്നിരുന്നു. ഡിവൈഡര്‍ സ്ഥാപിച്ചതോടു കൂടിയാണ് ദുരിതം ഉടലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: