ബെയ്ജിങ്: സിക്കിമിലെ ദോക്ലാ അതിര്‍ത്തിയില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ രണ്ടാഴ്ചയ്ക്കകം യുദ്ധമുണ്ടാകുമെന്ന് ചൈനയുടെ ഭീഷണി. ചൈനയുടെ മുഖപത്രമായ ഗ്ലോബൽ ടൈംസിലെ മുഖപ്രസംഗത്തിലാണ് ഇത്തരത്തിൽ പരാമർശം നടത്തിയിരിക്കുന്നത്. ഇത്തരമൊരു നീക്കമുണ്ടായില്‍ അത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുമെന്നും ചൈനീസ് സര്‍ക്കാര്‍ മുഖപ്രസംഗത്തില്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അതിരൂക്ഷമായ വിമര്‍ശനമാണ് പത്രത്തിന്റെ എഡിറ്റോറിയലിലുള്ളത്. മോദി വീണ്ടുവിചാരമില്ലാതെ ഇന്ത്യയെ യുദ്ധത്തിലേക്കു തള്ളിവിടുകയാണെന്നാണ് ആരോപണം. മോദി സ്വന്തം ജനങ്ങളോടു നുണ പറയുകയാണ്. സൈനിക ശക്തിയില്‍ ചൈന ഇന്ത്യയേക്കാള്‍ കരുത്തരാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ദോക്ലാ പ്രശ്നം നയതന്ത്രതലത്തില്‍ പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. സമാധാനം മാത്രമാണ് ഇന്ത്യ ഈ മേഖലയിൽ ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ്ല്യ പറഞ്ഞു.
ജൂണ്‍ 16നാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നം ഉടലെടുത്തത്. ദോക് ലാ മേഖലയില്‍ ചൈന ചൈനയുടേതെന്നും ഭൂട്ടാന് ഭൂട്ടാന്റേതെന്നും അവകാശപ്പെടുന്ന സ്ഥലത്തു ചൈനീസ് സൈന്യം റോഡ് നിര്‍മിച്ചതാണ് പ്രശ്നങ്ങള്‍ക്കു തുടക്കം. റോഡ് നിര്‍മാണത്തില്‍നിന്നു പിന്മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും ചൈന തയാറായില്ല. ഇതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കു കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: