ആലക്കോട്: അനധികൃത പണമിടപാട് നടത്തുകയും ബ്ലാങ്ക് മുദ്രപത്രങ്ങളും ചെക്കുകളും നിമയമവിരുദ്ധമായി സൂക്ഷിക്കുകയും ചെയ്തുവെന്ന വിജിലന്‍സിന്റെ പരാതിയില്‍ റബ്ബര്‍ സൊസൈറ്റി ജീവനക്കാരിയായ യുവതിക്കും ഭര്‍ത്താവിനുമെതിരെ ആലക്കോട് പോലീസ് കേസെടുത്തു. കരുവഞ്ചാലിലെ ആലക്കോട് റബ്ബര്‍ ആന്റ് അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ജീവനക്കാരി വായാട്ടുപറമ്പിലെ സോജി ജോര്‍ജ്ജ്, ഭര്‍ത്താവ് ടോമി അബ്രഹാം എന്നിവര്‍ക്കെതിരെയാണ് ആലക്കോട് പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട് വിജിലന്‍സ് സിഐ സുരേഷിന്റെ പരാതിയിലാണ് കേസ്.
ടോമിയുടെ ബ്ലെയ്ഡ് ഇടപാടുകള്‍ സംബന്ധിച്ച് രഹസ്യ വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് ടോമിയുടെ വീട്ടിലും സോജി ജോലിചെയ്യുന്ന സൊസൈറ്റി ഓഫീസിലും വിജിലന്‍സ് റെയ്ഡ് നടത്തി നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് അന്വേഷണത്തിനായി ലോക്കല്‍ പോലീസിന് കൈമാറിയിരുന്നു. പോലീസ് അന്വേഷണം നടത്തിയ ശേഷമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: