കോട്ടയം: ലഹരി മരുന്നുകള്‍ കടത്തുന്നതായ സംശയത്തെ തുടര്‍ന്ന് അന്തര്‍ സംസ്ഥാന ബസ്സുകളില്‍ പോലീസ് പരിശോധന ശക്തമാക്കി. ഇന്നലെ 86 എണ്ണം പരിശോധിക്കുകയുണ്ടായി. നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ 260 എണ്ണം പരിശോധിച്ചതില്‍ അതിവേഗതക്ക് 12, നിയമവിരുദ്ധമായ പാര്‍ക്കിങ്ങിനു 6 പേര്‍ക്കെതിരെയും നടപടികള്‍ സ്വീകരിച്ചു.
കൂടാതെ മറ്റു വാഹനങ്ങള്‍ 1597 എണ്ണം പരിശോധിച്ചതില്‍ അശ്രദ്ധമായി വാഹനങ്ങള്‍ ഓടിച്ച 36, ഹെല്‍മറ്റ് ധരിക്കാത്തതിനു 223, സീറ്റ്ബെല്‍റ്റ് ധരിക്കാത്തതിനു 65, ട്രിപ്പിള്‍ റൈഡിങ്ങിനു 11, മദ്യപിച്ചു വാഹനം ഓടിച്ചതിനു 43, ലെഫ്റ്റ് സൈഡ് ഓവര്‍ടേക്കിങ്ങിനു 18, അപകടകരമായി വാഹനം ഓടിച്ചതിനു 4, അമിതവേഗത്തിനു 55 പേര്‍ക്കെതിരെയും നിയമ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതാണ്.
കോട്ടയം ടൗണിലെ വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി വണ്‍വേ ലംഘനം നടത്തുന്നവര്‍ക്കെതിരെ ഇന്നലെ നടത്തിയ വാഹന പരിശോധനയില്‍ വണ്‍വേ ലംഘനം നടത്തിയ 55 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: