തലശേരി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നൈറ്റില്‍ ആദ്യകാല ചലച്ചിത്രപ്രവര്‍ത്തകരെ ആദരിക്കും. ജയഭാരതി, നെടുമുടിവേണു, രാഘവന്, കുട്ട്യേടത്തിവിലാസിനി, ഐ.വി.ശശി, കവിയൂര്‍പൊന്നമ്മ, സീമ, ബാലചന്ദ്രമേനോന്, ശ്രീനിവാസന്, ഹരിഹരന്, നിലമ്പൂര്‍ ആയിഷ, കെ.പി.കുമാരന്, ബിച്ചുതിരുമല, ശ്രീധരന് ചമ്പാട് എന്നിവരെയാണ് ആദരിക്കുക.
ഫിലിംഅവാര്‍ഡ് നൈറ്റിനോടനുബന്ധിച്ച് മൂന്ന്ദിവസം നീളുന്ന മലയാള സിനിമ ചരിത്ര എക്സിബിഷനും തലശേരി വേദിയാവും. 7, 8, 9 തീയ്യതികളില്‍ വിപുലമായ അനുബന്ധപരിപാടികള്‍ക്ക് സംഘാടകസമിതി യോഗം രൂപം നല്കി. 8ന് മാപ്പിളപ്പാട്ടുകള്‍ കോര്‍ത്തിണക്കിയുള്ള ഗാനമേള, 9ന് േഫാക്ലോര് അക്കാഡമിയുടെ വിവിധ പരിപാടികള്‍ എന്നിവയുണ്ടാവും. രണ്ട് ടൂറിങ്ങ്ടാക്കീസുകള് ചലച്ചിത്രങ്ങള്‍ അവതരിപ്പിക്കും.
കെയ്ക്ക്, സര്‍ക്കസ്, ക്രിക്കറ്റ്, കളരി എന്നിവയുമായി ബന്ധപ്പെട്ട സിനിമകളുടെ പ്രത്യേകപ്രദര്‍ശനവും കെയ്ക്ക് മേളയുമൊരുക്കും. ചലച്ചിത്ര അവാര്‍ഡ് നൈറ്റിന്റെ സന്ദേശവുമായി ചിത്രകാരന്മാരുടെ ഇന്സ്റ്റലേഷനുമുണ്ടാവും. നവസിനിമയുമായി ബന്ധപ്പെട്ട മാധ്യസെമിനാര് സംഘടിപ്പിക്കാനും സംഘാടകസമിതി യോഗം തീരുമാനിച്ചു.
യോഗത്തില്‍ സംഘടകസമിതി ചെയര്മാന് എ.എന്‍.ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജനറല്‍കണ്‍വീനര്‍ പ്രദീപ് ചൊക്ലി പരിപാടികള്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: