തൊടുപുഴ: നഗരസഭയുടെ ആധുനിക ശ്മശാനത്തില്‍ പുതിയ ഫര്‍ണസ് സ്ഥാപിക്കാനായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി തുടങ്ങി. ഫര്‍ണസ് സ്ഥാപിക്കാനുള്ള മുറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് ഇന്നലെ ആരംഭിച്ചത്. ഫര്‍ണസിന് 16 ലക്ഷം രൂപയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനായി 24 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
രണ്ടു മാസത്തിനുള്ളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ഫര്‍ണസ് സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മാസത്തില്‍ ശരാശരി 20 ശവസംസ്കാരങ്ങള്‍ നടക്കാറുള്ള ഇവിടെ ഒരു ഫര്ണസുകൂടി വേണമെന്ന ആവശ്യം അന്നു മുതലേ ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ സില്‍ക്കി(സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ കേരള ലിമിറ്റഡ്)നാണ് നിര്‍മ്മാണ ചുമതല.
കൂടാതെ ഒന്നില്‍ക്കൂടുതല്‍ സംസ്കാരം ഉള്ള ദിവസങ്ങളില്‍ സമയം ക്രമീകരിക്കാന്‍ ബുദ്ധിമുട്ടും ഉണ്ടാകാറുണ്ട്. ഇതേ തുടര്‍ന്നാണ് കൂടുതല്‍ സൗകര്യം ഒരുക്കാന്‍ തീരുമാനമായത്. റോഡ് നന്നാക്കാനും പാര്‍ക്കിങ് സൗകര്യം ഒരുക്കാനുമുള്ള നടപടികളും പുരോഗമിക്കുകയാണ്. 2013ലാണ് ഇപ്പോഴുള്ള ക്രിമിറ്റോറിയം തൊടുപുഴ മണക്കാട് റോഡില്‍ ഫയര്‍ സ്റ്റേഷന് സമീപം പ്രവര്‍ത്തനം ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: