ആലത്തൂര്‍: രാജ്യം മുന്നേറ്റത്തിന്റെ പാതയില്‍ യാത്ര ചെയ്യുമ്പോള്‍ മുഖം തിരിഞ്ഞു നില്ക്കുന്ന സമീപനമാണ് പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളിലെ ജനപ്രതിനിധികള്‍ അനുവര്‍ത്തിക്കുന്നതെന്ന് ബിജെപി ദേശീയ സഹസംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് പറഞ്ഞു.
പാലക്കാട് ലോകസഭാ മണ്ഡലം നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുവാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ഗണേശന്, സംസ്ഥാന വൈസ്പ്രസിഡണ്ട് എന്‍.ശിവരാജന്,ജനറല്‍സെക്രട്ടറിമാരായ എ.എന്‍.രാധാകൃഷ്ണന്, ശോഭാസുരേന്ദ്രന്, ജില്ലാപ്രസിഡണ്ട് അഡ്വ:ഇ.കൃഷ്ണദാസ്, ആലത്തൂരില്‍ നടന്ന നേതൃയോഗത്തില്‍ മധ്യമേഖല പ്രസിഡണ്ട് നാരായണന് നമ്പൂതിരി, മേഖല ജനറല്‍സെക്രട്ടറി പി.വേണുഗോപാല്‍,തൃശൂര്‍ ജില്ലാ പ്രസിഡണ്ട് എ.നാഗേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: