കാസര്‍കോട്: വെള്ളരിക്കുണ്ട് താലൂക്കിലെ കിനാനൂര്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന സ്ഥലത്തു നിന്നും ആശാപുര മൈന്‍കെം ലി.കമ്പനി ബോക്സൈറ്റിന്റെയും, അലൂമിനസ് ലാറ്ററൈറ്റിന്റെയും ഉല്‍പ്പാദന ലക്ഷ്യത്തോടെ ഒരു പദ്ധതി ആവിഷ്ക്കരിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവനുസരിച്ചും കേന്ദ്രസര്‍ക്കാരിന്റെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരവുമുള്ള അനുമതി അപേക്ഷ സംബന്ധിച്ച് നാളെ രാവിലെ 10.30ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പൊതു തെളിവെടുപ്പ് നടത്തും.
ജില്ലാ കലക്ടര്‍ കെ.ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ നടത്തുന്ന ഈ പൊതു തെളിവെടുപ്പില്‍ പൊതുജനങ്ങള്‍ക്കും, സന്നദ്ധ സംഘടനകള്‍ക്കും അവരുടെ അഭിപ്രായങ്ങളും പരാതികളും രേഖാ മൂലമോ നേരിട്ടോ അറിയിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: