ന്യൂദല്‍ഹി : വൈക്കത്ത് ആസൂത്രിത മതപരിവര്‍ത്തനത്തിന് വിധേയയായ അഖിലയുടെ കേസില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണം ഗൗരവമുള്ളതാണെന്ന് സുപ്രീം കോടതി . ഷെഫിന് ജഹാന്റെ ദുരൂഹബന്ധങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാനും എന്‍ഐഎയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു .
ആവശ്യമെങ്കില്‍ അഖില 24 മണിക്കൂറിനുള്ളില്‍ ഹാജരാക്കാന്‍ കഴിയണം. അഖിലയ്ക്ക് മൂന്നു പേരുകള്‍ വന്നതെങ്ങനെയെന്നും കോടതി ചോദിച്ചു . കോട്ടയം വൈക്കം സ്വദേശിയായ പെണ്‍കുട്ടിയുടെ ആസൂത്രിത മതപരിവര്‍ത്തനത്തിന് പിന്നിലെ മതമൗലികവാദ സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ കോടതി വിധിക്കുകയായിരുന്നു . ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.
സംസ്ഥാനത്ത് നടക്കുന്ന ആസൂത്രിത മതപരിവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഹൈക്കോടതി വിധിയിലൂടെ പുറത്ത് വന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം, ‘ലൗജിഹാദ്’ എന്നു വിളിക്കപ്പെടുന്ന വഞ്ചനാ വിവാഹം, ഭീകര പ്രവര്‍ത്തനം, അതിനുള്ള അന്താരാഷ്ട്ര ബന്ധം, അതിനുപിന്നിലെ സാമ്പത്തിക പിന്തുണ, അതില്‍ മത സ്ഥാപനങ്ങളുടെ സഹായം, പോലീസ് അന്വേഷണത്തിലെ പിടിപ്പുകേട് തുടങ്ങി സമൂഹത്തിലെ ഒട്ടേറെ പ്രശ്നങ്ങളുടെ വേരറുക്കാനുതകുന്നതാണ് ഹൈക്കോടതി ജസ്റ്റീസുമാരായ കെ. സുരേന്ദ്ര മോഹന്റെയും ജസ്റ്റീസ് കെ. അബ്രഹാം മാത്യുവിന്റെയും 91 പേജ് വിധി.
സേലത്ത് പഠിച്ചിരുന്ന ഹോമിയോ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി അഖിലയെ നിര്‍ബന്ധിച്ച് മതം മാറ്റി, വ്യാജ വിവാഹം നടത്തി, സിറിയയിലേക്ക് ഭീകര പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകയാക്കിക്കടത്താന്‍ ശ്രമമുണ്ടെന്ന് ആശങ്കപ്പെട്ട് പിതാവ് വൈക്കം സ്വദേശി കെ. എം. അശോകന് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. സംസ്ഥാനത്ത് നിര്‍ബന്ധിത മത പരിവര്‍ത്തനം നടക്കുന്നുണ്ടെന്നാണ് കേസ് വിശകലനം നടത്തി കോടതി കണ്ടെത്തിയത്. വിവാഹത്തിന്റെ പേരില്‍ വഞ്ചന നടക്കുന്നതായും കോടതി പറഞ്ഞു.
അഖിലയെ പെരിന്തല്‍മണ്ണയിലും മഞ്ചേരിയിലും കൊണ്ടുപോയി നിര്‍ബന്ധിച്ച് മതം മാറ്റിയെന്നും കൊല്ലം സ്വദേശിയായ ഇസ്ലാം മത വിശ്വാസിയെക്കൊണ്ട് വിവാഹം കഴിപ്പിച്ചെന്നും ഗള്‍ഫു വഴി സിറിയയിലേക്കോ മറ്റോ കടത്തി, ഭീകര സംഘടനയില്‍ അംഗമാക്കാനുള്ള പദ്ധതി ഉണ്ടായിരുന്നുവെന്നും കോടതി കണ്ടെത്തി. അഖിലയെ അച്ഛനൊപ്പം വിടാന്‍ നിര്‍ദ്ദേശിച്ചതുമാത്രമല്ല ഹൈക്കോടാതിയുടെ വിധിയുടെ പ്രാധാന്യം.
തങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ച മതസ്ഥാപനത്തിന്റെ പ്രവര്‍ത്തനം കോടതി തുറന്നുകാട്ടി. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട്, എന്‍ഡിഎഫ് തുടങ്ങിയ വിവിധ സംഘടനകളുടെ സംസ്ഥാനത്തെ മതതീവ്രവാദ പ്രവര്‍ത്തനവും ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) പോലുള്ള അന്താരാഷ്ട്ര ഭീകര സംഘടനകളുമായി അവയ്ക്കുള്ള ബന്ധവും കോടതി കണ്ടെത്തി. ഇവയെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനുള്ള നിര്‍ദ്ദേശവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: