കൊല്ലം: ചിന്നക്കടയിലെ ബിവറേജസ് ഔട്ട്ലറ്റ് മാസങ്ങള്‍ക്ക് ശേഷം തുറമുഖവകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ കെട്ടിടത്തില്‍ തുറന്നുപ്രവര്‍ത്തനം ആരംഭിച്ചു. ഇന്നലെ മുതലാണ് ഹോക്കി സ്റ്റേഡിയത്തിന് എതിര്‍വശത്തുള്ള ഗോഡൗണില്‍ ബിവറേജസ് പ്രവര്‍ത്തനം ആരംഭിച്ചത്. ഔട്ട്ലറ്റ് തുറക്കുന്നതറിഞ്ഞ് നൂറുകണക്കിന് മദ്യപാനികളാണ് രാവിലെ മുതല്‍തന്നെ എത്തിയത്. നേരത്തെ ചിന്നക്കടയില്‍ പ്രവര്‍ത്തിച്ചുവന്ന ഔട്ട്ലറ്റ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാറ്റിസ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും ജനകീയസമരങ്ങള്‍ കാരണം ഒരിടത്തും നിലനിര്‍ത്താനായില്ല. ഏറ്റവും ഒടുവിലായാണ് എക്സൈസ് വകുപ്പിന്റെ കൂടി അനുവാദത്തോടെ തുറമുഖവകുപ്പിന്റെ ഗോഡൗണില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. സമീപത്ത് വീടുകളില്ല എന്നതാണ് സ്ഥലം തെരഞ്ഞെടുക്കാന്കാരണം. അടുത്ത പ്രദേശങ്ങളിലെല്ലാം ഓപീസുകളാണ്. നാന്നൂറ് മീറ്റര്‍ മാറിയാണ് കെഎസ്ആര്‍ടിസി ഡിപ്പോ സ്ഥിതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: