തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കോവളം എംഎല്‍എ വിന്‍സെന്റിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 17 വരെയാണ് നീട്ടിയത്. നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് നീട്ടിയത്.
അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ ജൂലൈ 22-നാണ് കോവളം എം.എല്‍.എ എം. വിന്സന്റെിനെ ജയിലിലടച്ചത്. കേസിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം നേരെ നടത്തിയില്ലെന്നും തെളിവുകള്‍ ശരിയായ രീതിയില്‍ പരിഗണിച്ചില്ലെന്നും വിന്‍സെന്റ് ജാമ്യം ഹര്‍ജിയില്‍ പറയുന്നു.
















