ശ്രീനഗര്‍: കശ്മീരിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയീദ് അലി ഷാ ഗീലാനിയ്ക്കെതിരെ തെളിവുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയതിനെ തുടര്‍ന്ന് ഗിലാനിക്കെതിരെ അന്വേഷണം ശക്തമാക്കുന്നു.
ഗീലാനിയുടെ സ്വത്തുവിവരങ്ങള്‍ അന്വേഷിക്കാന്‍ എന്‍ഐഎ നിര്‍ദ്ദേശം നല്കി.നൂറ് കോടിയ്ക്കും 150 കോടിയ്ക്കും ഇടയില്‍ വരുന്ന സ്വത്തുക്കളാണ് ഗീലാനിയുടെ പേരിലുള്ളത്. ഗീലാനിയുടേയും കുടുംബാംഗങ്ങളുടേതുമുള്പ്പെടെയുള്ള സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങളാണ് എന്‍ഐഎ അന്വേഷിക്കുക.
ഗീലാനിയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കൃഷിഭൂമി, കശ്മീരിലെ ഭൂമി, ദല്‍ഹിയിലെയും കശ്മീരിലും ഗീലാനിയുടെയും മക്കളായ നയീം, നസീം, അനിഷ, ഫറാത്ത്, സംഷിദ, ചാംഷിദ എന്നിവരുടെ പേരിലുള്ള സ്വത്തുക്കളുട വിവരങ്ങളും എന്‍ഐഎ അന്വേഷിക്കും.
കഴിഞ്ഞ വര്‍ഷം ജൂണ്‍- ജൂലൈ മാസങ്ങളില്‍ ജമ്മു കശ്മീര്‍, ഹരിയാന, ദല്ഹിഎന്നിവിടങ്ങളില് എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എട്ട് വിഘടനാവാദി നേതാക്കള്‍ അറസ്റ്റിലാവുന്നത്. പാകിസ്താന്, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കറന്‍സികള്‍ എന്നിവയുള്‍പ്പെടെ നിരവധി സാധനങ്ങളാണ് എന്‍ഐഎ റെയ്ഡിനിടെ പിടിച്ചെടുത്തത്.
ഹുറിയത്ത് നേതാവ് സയീദ് അലി ഷാ ഗീലാനിയുടെ മരുമകനും അല്‍താഫ് ഫന്തൂഷ്, ബിസിനസുകാരനായ സഹൂര്‍ വത്താലി, ഷാഹിദ് ഉല് ഇസ്ലാം, അവാമി ആക്ഷന്‍ കമ്മറ്റിയുടെ മിര്‍വൈസ് ഉമര്‍ ഫറൂഖ്, എന്നിവരുള്‍പ്പെടെയുള്ള ഹുറിയത്ത് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: